ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. കുമിളയെന്ന് വിശേഷിപ്പിച്ച സെലൻസ്കിയ്ക്ക് തന്റെ സാമൂഹിക മാദ്ധ്യം ആയ ട്രൂത്തിലൂടെ മറുപടി നൽകുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പരാമർശം. സെലൻസ്കിയ്ക്ക് രാജ്യം നഷ്ടമാകുമെന്നും ട്രംപ് പറഞ്ഞു.
യുക്രൈയ്നിലെ സ്വേച്ഛാധിപതിയാണ് സെലൻസ്കി. യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടത്താൻ സെലൻസ്കി സമ്മതിയ്ക്കാറില്ല. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമാണ് സെലൻസ്കി മിടുക്കു തെളിയിച്ചിട്ടുള്ളത്. അല്ലാതെ തിരഞ്ഞെടുപ്പിൽ അല്ല. തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കാത്ത സ്വേച്ഛാധിപതിയാണ് സെലൻസ്കി. ഇങ്ങനെയുള്ളവർ ഇവിടേയ്ക്ക് എങ്കിലും വേഗത്തിൽ പോകുകയാണ് നല്ലത്. രാജ്യം പോലും അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു.
വിജയിക്കാൻ കഴിയാത്ത, ഒരിക്കലും ആരംഭിക്കാൻ പാടില്ലാത്ത ഒരു യുദ്ധത്തിലേക്ക് പോകാൻ പാടില്ലാത്ത, അമേരിക്കയ്ക്കും ട്രംപിനും പരിഹരിക്കാൻ കഴിയാത്ത ഒന്നിന് വേണ്ടി ഹാസ്യനടൻ 350 ബില്യൺ ഡോളർ ചിലവഴിക്കാൻ പറഞ്ഞു. ഇതേക്കുറിച്ച് നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കൂ. ഒരു അധ്വാനവും ഇല്ലാതെ പ്രസിഡന്റായി അങ്ങനെ വിലസണം. അത്ര മാത്രേമ സെലൻസ്കിയ്ക്ക് ഉള്ളൂ. എനിക്ക് യുക്രെയ്നെ ഇഷ്ടമാണ്. എന്നാൽ സെലൻസ്കി രാജ്യത്തെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് പേരാണ് ഒരു കാര്യവുമില്ലാതെ മരിച്ചത് എന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് കഴിഞ്ഞ ദിവസം അമേരിക്കയും റഷ്യയും തമ്മിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ട്രംപിനെ കുമിളയെന്ന് വിളിച്ച് സെലൻസ്കി രംഗത്ത് എത്തിയത്. യുക്രെയ്നിന്റെ പങ്കാളിത്തം ഇല്ലാതെ നടത്തിയ ചർച്ചകൾ അംഗീകരിക്കാൻ കഴിയില്ലെന്നും സെലൻസ്കി പറഞ്ഞിരുന്നു.
Discussion about this post