ചാമ്പ്യൻസ് ട്രോഫി വേദിയിൽ തുടരെ നാണം കെടുന്നത് പതിവാക്കി ആതിഥേയരായ പാകിസ്താൻ. ഇന്ന് ലാഹോറിൽ നടന്ന ഒരു സംഭവം അന്താരാഷ്ട്ര പ്രധാന്യം ഉള്ള പരിപാടികളിലെ സംഘാടനത്തിൽ പോലും കാണിക്കാത്ത ശ്രദ്ധയില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മെഗാ പോരാട്ടത്തിന് ഇനിയും ഒരു ദിവസമുണ്ട്, പക്ഷേ ഇന്ത്യൻ ദേശീയ ഗാനം ‘ജന ഗണ മന’ ഇതിനകം ആലപിക്കാൻ തുടങ്ങിയിരിക്കുന്നു. അതും 2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഒരു മത്സരത്തിനായി പോലും ഇന്ത്യൻ ടീം കാലു പോലും കുത്താത്ത ചെയ്യാത്ത പാകിസ്താനിലെ ലാഹോറിൽ.ബ്ലോക്ക്ബസ്റ്റർ ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട് ഗ്രൂപ്പ് ബി മത്സരത്തിന് മുന്നോടിയായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് സംഭവം. ഇംഗ്ലണ്ടിന്റെ ദേശീയഗാനം അവസാനിച്ചതിനുശേഷം, ഓസ്‌ട്രേലിയയുടെ ദേശീയഗാനം ആലപിക്കാനുള്ള സമയത്ത്, ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമനയിലെ ഒരു വരി ആലപിക്കാൻ തുടങ്ങി. അബദ്ധം മനസ്സിലാക്കിയ അധികൃതർ ദേശീയഗാനം ഉടൻതന്നെ ഗാനം ഓഫ് ചെയ്തെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. പാട്ടിനോടൊപ്പം ഓസ്ട്രേലിയയുടെ കൊടി പറക്കുന്നതും ദൃശ്യങ്ങളിലുണ്ട് ആരാധകർ സംഭവം ഏറ്റെടുത്ത് പാക് ക്രിക്കറ്റ് ബോർഡിനെ ട്രോളാൻ തുടങ്ങി.
നേരത്തെ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പാക് സ്റ്റേഡിയങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ ദേശീയ പതാകകള്‍ക്കൊപ്പം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്താതിരുന്നത് വിവാദമായിരുന്നു.ഇന്ത്യ– ബംഗ്ലാദേശ് മത്സരത്തിനിടെ ചാമ്പ്യൻസ് ട്രോഫി ബ്രോഡ്കാസ്റ്റ് ബാൻഡിൽ നിന്ന് പാകിസ്താനെ ഒഴിവാക്കിയിരുന്നു. മറ്റെല്ലാ മത്സരങ്ങളിലും ചാമ്പ്യൻസ് ട്രോഫി 2025 പാകിസ്താൻ എന്ന ബാന്‍ഡ് ഉപയോഗിച്ചപ്പോള്‍ ഇന്ത്യയുടെ മത്സരത്തില്‍ “ചാമ്പ്യൻസ് ട്രോഫി 2025” എന്നു മാത്രമാണ് പ്രദർശിപ്പിച്ചത്.
അതേസമയം ഇന്ത്യ-പാകിസ്താൻ മത്സരം നാളെ ദുബായിൽ നടക്കും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ അനായാസം തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെത്തുന്നതെങ്കിൽ, ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡിനോടേറ്റ തോൽവിയുടെ ക്ഷീണംതീർക്കാനാണ് പാകിസ്താന്റെ വരവ്.നാളത്തെ മത്സരത്തില്‍ തോറ്റാല്‍ ആതിഥേയരായ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി സെമിയിലെത്താതെ പുറത്താവും.
Leave a Comment