ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമിഴ് അവിശ്വസനീയമായ രീതിയിലുള്ള സൗഹൃദമാണ് ഉള്ളത് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രണ്ടാം തവണയും ട്രംപ് തന്നെ കാണാൻ ക്ഷണിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുവേ പല ലോക നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കാത്ത ഒരു വ്യക്തിയാണ് ട്രംപ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ട്രംപിന്റെ ബന്ധം സവിശേഷമാണെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡണ്ടും ദേശീയവാദികൾ ആയതിനാൽ അവർ തമ്മിൽ പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദമാണ് ഉള്ളത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ഡൽഹി സർവകലാശാല സാഹിത്യോത്സവത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഈ പരാമർശങ്ങൾ. രണ്ട് ദേശീയവാദികൾ തമ്മിലുള്ള പരസ്പര ബഹുമാനം മോദിയുടെയും ട്രംപിന്റെയും സൗഹൃദത്തിൽ ഉണ്ട്. മോദി ഇന്ത്യയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ട്രംപ് അംഗീകരിക്കുന്നുണ്ട്. അതുപോലെതന്നെ ട്രംപ് പ്രവർത്തിക്കുന്നത് അമേരിക്കയുടെ ദേശീയ താൽപര്യത്തിന് അനുസരിച്ചാണ് എന്ന് മോദിയും അംഗീകരിക്കുന്നു. ഈ പരസ്പര ധാരണയാണ് ഇരുവരുടെയും ബന്ധത്തെ മികച്ചത് ആക്കുന്നതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയും ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയെ തന്റെ നയതന്ത്ര അനുഭവങ്ങളുടെ വെളിച്ചത്തിൽ ഏറ്റവും മികച്ചതായി വിലയിരുത്തുന്നതായും എസ് ജയശങ്കർ അറിയിച്ചു. “എന്റെ ജീവിതകാലം മുഴുവൻ ഞാൻ രാജ്യത്തിന്റെ വിദേശകാര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തുവരുന്നു, അതിനാൽ താരതമ്യ വിലയിരുത്തലായി എനിക്ക് ചില റഫറൻസ് പോയിന്റുകളും ചില അനുഭവങ്ങളുമുണ്ട്. എല്ലാ വസ്തുനിഷ്ഠതയോടെയും ഞാൻ പറയട്ടെ, ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കയും പ്രസിഡണ്ടും തമ്മിലുള്ള കൂടിക്കാഴ്ച ഏറ്റവും മികച്ച രീതിയിൽ ഉള്ളതായിരുന്നു. വ്യാപാരം, ഭീകരവാദത്തിനെതിരായ പോരാട്ടം, പ്രതിരോധ സഹകരണം തുടങ്ങിയ പ്രധാന വിഷയങ്ങൾ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായത്. ഏറ്റവും പോസിറ്റീവ് ആയ ഒരു കെമിസ്ട്രിയാണ് മോദിയും ട്രംപും തമ്മിൽ ഉള്ളത് എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
Leave a Comment