ആർക്കും ഇപ്പോൾ സമയം തീരെയില്ല. അതുകൊണ്ട് തന്നെ എല്ലാവരും ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ പിന്നിലൂടെയാണ്. അത് മാത്രമല്ല… എവിടെയാണ് എറ്റവും വില കുറവിൽ അഥവാ ഓഫർ എവിടെയാണ് എന്ന് നോക്കിയിട്ടാണ് സാധനങ്ങൾ വാങ്ങുന്നത്. എവിടെ പണം മിച്ചം പിടിക്കാൻ സാധിക്കും അവിടെയാണ് ജനങ്ങൾ… അതുകൊണ്ട് തന്നെ ഓൺലൈൻ ഓർഡറുകളോട് താൽപര്യം കൂടുതലാണ്.
പഴങ്ങൾക്ക് വില കൂടിയതോടെ ജ്യൂസുകൾക്ക് പിന്നിലൂടെയാണ് എല്ലാവരും. ചൂട് കൂടിയതിനാൽ മിക്ക ആളുകൾക്കും പ്രിയം തണ്ണിമത്തൻ ജ്യാസാണ്. മാമ്പഴ ഷേക്ക് മുന്തിരി ജ്യൂസ് , മോര് , സർബത്ത് എന്നിവയാണ് ഏറ്റവും അധികം വിൽക്കപ്പെടുന്നവ. വേനൽക്കാല ചൂട് കൂടിയതിനാൽ പഴങ്ങൾക്ക് ഇനിയും വില കൂടാനാണ് സാധ്യത. കാലാവസ്ഥാ വ്യതിയാനവും ഉത്പാദനചെലവുകളിലെ വർദ്ധനവുമാണ് പഴങ്ങളുടെ വില ഉയരുന്നതിന് പ്രധാന കാരണം.
പഴ വില (കിലോയ്ക്ക് ) നിലവിലെ വില കഴിഞ്ഞ വർഷത്തെ വില
മാമ്പഴം 200-240 (180 200)
മുന്തിരി 180- 200 (250 – 170)
ആപ്പിൾ -230 260 (200- 240)
ഓറഞ്ച് – 80- 100 (70 -80 )
മാതളം -250 -280 (220- 240)
പേരയ്ക്ക- 90-120 (70-100)
തണ്ണി മത്തൻ40-60 (30-50)
വിപണിയിലെ താരങ്ങൾ എന്ന് പറയുന്നത് മുന്തിരിയും തണ്ണിമത്തനുമാണ്. ഉത്പാദനം കൂടുതലായതിനെ തുടർന്ന് വിലയിൽ സ്ഥിരത പുലർത്തുന്നതാണ് മുന്തിരി.
Leave a Comment