14 ാമതും അച്ഛനായി; കുടുംബത്തിലെ സന്തോഷവാർത്ത പങ്കുവച്ച് മസ്‌ക്

Published by
Brave India Desk

കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ച് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ ഇലോൺ മസ്‌ക്. താൻ 14ാമതും അച്ഛനായ വിവരമാണ് മസ്‌ക് വെളിപ്പെടുത്തിയത്. ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവും മസ്‌കിന്റെ പങ്കാളിയുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. ഷിവോണും മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചു. ഷിവോണുമായുള്ള ബന്ധത്തിൽ മസ്‌കിന് മൂന്ന് കുട്ടികൾ കൂടിയുണ്ട്. ഇപ്പോൾ ജനിച്ച കുഞ്ഞിന് സെൽഡൻ ലൈക്കർഗസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്.

മസ്‌കിന് മൂന്ന് പങ്കാളികളാണുളളത്. ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളുണ്ട്. ഇതിൽ 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. രണ്ടാമത് വിവാഹം ചെയ്ത കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. മസ്‌കിന്റെ മൂന്നാമത്തെ പങ്കാളിയിലാണ് ഇപ്പോൾ 14ാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നത്.

ഇതിന് മുൻപ് മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്‌ലുവൻസറുമായ ആഷ്ലി സെയ്ന്റ് ക്ലയർ അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാൽ ആഷ്ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. അടുത്തിടെ തന്റെ കുഞ്ഞുങ്ങൾക്കും അവരുടെ അമ്മമാർക്കുമായി ടെക്സസിൽ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.

Share
Leave a Comment

Recent News