പഠനത്തിൽ മോശമായെന്ന കാരണത്താൽ രണ്ട് ആൺമക്കളെ ബക്കറ്റിൽ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ ആണ് സംഭവം.വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം. 37 കാരനായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ജീവനക്കാരനാണ് ക്രൂരത ചെയ്തത്.കുട്ടികളുടെ പഠന ഫലങ്ങളിൽ നിരാശനായ ഇയാൾ കുട്ടികളെ ബക്കറ്റ് വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.
വീട്ടിലെത്തിയ ഭാര്യ ഇയാളെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ ബക്കറ്റിൽ മരിച്ച നിലയിലും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിലെ ഉള്ളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post