മരണത്തെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ജീവിതത്തെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മരണമെന്നത് ജീവിതത്തിന്റെ അനിവാര്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാന്റെ ഷോയിൽ, മരണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെയും മരണത്തിന്റെയും നൃത്തത്തിൽ, മരണം മാത്രമാണ് ഉറപ്പുള്ളത്, പിന്നെ ഉറപ്പായതിനെ എന്തിന് ഭയപ്പെടണം? അതുകൊണ്ടാണ് മരണത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങൾ ജീവിതത്തെ സ്വീകരിക്കേണ്ടത്. കാരണം അത് അനിശ്ചിതത്വമുള്ളതാണ്
മൺതറയുള്ള ഒറ്റമുറി വീട്ടിലാണ് വളർന്നതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. തന്റെ കുട്ടിക്കാലം ദാരിദ്ര്യത്തിന്റെതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും കുടുംബത്തിൽ ഒരിക്കലും ദാരിദ്രം അനുഭവപ്പെട്ടിരുന്നില്ല. കുട്ടികൾ ദാരിദ്ര്യം അനുഭവിക്കാൻ പാടില്ലെന്ന ആഗ്രമായിരുന്നു മാതാപിതാക്കൾക്കെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതുവരെ തന്റെ ജീവിതം അജ്ഞാതമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി ഞാൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഒരു റിപ്പോർട്ടർമാർ എന്റെ ഗ്രാമത്തിൽ പോയി ബാല്യകാല സുഹൃത്തുക്കളെ കണ്ടെത്തി അവരുമായി സംസാരിക്കുകയും വീടിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് എന്റെ പശ്ചാത്തലം സംസാരവിഷയമാകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഓർമിച്ചു.
Discussion about this post