ഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ പാസാക്കി അതിന്റേ ക്രെഡിറ്റും എടുത്തോളൂ എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയോട് ബി.ജെ.പിയുടെ പരിഹാസം. പി.എഫ് നികുതി പിന്‍വലിയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തന്റെ സമ്മര്‍ദ്ദം മൂലമാണെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളോട് പ്രതികരിയ്ക്കുകയായിരുന്നു ബി.ജെ.പി.
എന്റെ സമ്മര്‍ദ്ദം ഫലിച്ചു. ജീവനക്കാരെ ഇത്തരത്തില്‍ ദ്രോഹിയ്ക്കുന്നതിനെതിരെ ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിങ്ങനെയായിരുന്നു രാഹുല്‍ പറഞ്ഞത്.
ഇതിന് മറുപടിയായിട്ടാണ് ബി.ജെ.പിയുടെ പ്രതികരണം. എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളുടേയും ക്രെഡിറ്റ് രാഹുലിനും കോണ്‍ഗ്രസിനും ഏറ്റെടുക്കാമെന്നും ബിജെപി പറയുന്നു.
Discussion about this post