ജീവനക്കാരിയുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ചീഫ് ക്യൂട്ട്‌നെസ് ഓഫീസറാക്കി നിയമിച്ച് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനം. സ്ഥാപനത്തിലെ ചീഫ് മാർക്കറ്റിങ് ഓഫീസറായ അമ്‌നയുടെ നവജാത ശിശുവിൻറെ പിറവിയാണ് ഹാരിസ് ആൻറ് കോ എന്ന ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നിയമന ഉത്തരവ് അയച്ച് ആഘോഷിച്ചത്.
ജോലിസമ്മർദ്ദം ഏറെയുള്ള സ്ഥാപനത്തിൽ എല്ലായ്‌പ്പോഴും കളിചിരിയും സന്തോഷവും പടർത്തുക, ഏത് കഠിനഹൃദയരുടേയും ഹൃദയം പുഞ്ചിരികൊണ്ട് അലിയിക്കുക, ജോലിസമ്മർദ്ദം ഇല്ലാതാക്കുക തുടങ്ങിയവ ചീഫ് ക്യൂട്ട്‌നെസ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. കവിൾതടങ്ങളിൽ നിറയെ ഉമ്മകൾ, എല്ലാവരുടേയും ലാളന എന്നിവയാണ് പ്രതിഫലം.
ചില കുഞ്ഞ് നിബന്ധനകളോടെ ഓഫർ സ്വീകരിച്ച് കുഞ്ഞിനുവേണ്ടി അമ്മ അയച്ച മറുപടിയും രസകരമായി. കളിപ്പാട്ടങ്ങൾ നിറഞ്ഞ ഒരു പ്ലേ മുറി, ജോലി കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനായി സി.എം.ഒയുമായി നിത്യേനയുള്ള മീറ്റിങ്ങുകൾ, എന്നിങ്ങനെ പോകുന്നു ജൂനിയർ സോഷ്യൽ വനിത എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കുഞ്ഞിൻറെ മറുപടിക്കത്ത്.
Discussion about this post