Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ഇതിനെ പേടിക്കാത്ത ലോക രാജ്യങ്ങളില്ല ; ബി2 ബോംബർ

by Brave India Desk
Dec 12, 2020, 08:51 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

സോവിയറ്റ് യൂണിയന്റെ ഹൃദയത്തിലേക്ക് ആണവ ബോംബുകൾ വർഷിക്കാൻ ശീതയുദ്ധകാലത്ത് അമേരിക്ക നിർമ്മിച്ച വജ്രായുധം. ലോകത്തെ ഏതൊരു കോണിലുമെത്തി എന്തിനേയും തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള ബോംബർ വിമാനം. അമേരിക്കയുടെ അഭിമാനം , ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നം. ബി2 -സ്പിരിറ്റ് – ദ സ്റ്റെൽത്ത് ബോംബർ.

ഒറ്റപ്പറക്കലിൽ പതിനോരായിരം കിലോമീറ്ററുകൾ , ഇടയ്ക്ക് ഇന്ധനം നിറച്ചാൽ പതിനെട്ടായിരം കിലോമീറ്ററുകൾ താണ്ടാൻ കഴിവുള്ള സ്ട്രാറ്റജിക് ബോംബറാണ് ബി 2 സ്പിരിറ്റ്. 1988 ൽ ആദ്യമായി അവതരിപ്പിച്ച ശേഷം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അമേരിക്ക പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും നിർണായക സാന്നിദ്ധ്യമായിരുന്നു ഈ ബോംബർ വിമാനം.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

വ്യത്യസ്തതയാർന്ന രൂപകൽപ്പനയാണ് ഈ അമേരിക്കൻ അഭിമാനത്തിന്റെ പ്രത്യേകത. 33 ഡിഗ്രീ കോണാകൃതിയിലാണ് മുൻവശം. പിറക് ഭാഗം ഡബിൾ ഡബ്ലിയു ആകൃതിയിലുമാണുള്ളത്. ലോകത്തെ ഒരേയൊരു സ്റ്റെൽത്ത് ബോംബറാകാൻ ബി2 വിനെ സഹായിച്ചത് ഈ ഫ്ലൈയിംഗ് വിംഗ് അഥവാ പറക്കുന്ന ചിറകുകളുടെ ആകൃതിയാണ്.  ലോകത്ത് കൂടുതൽ ആയുധങ്ങൾ വഹിക്കാൻ ശേഷിയും കൂടുതൽ ദൂരം പറക്കാനുള്ള ശേഷിയും ഒപ്പം റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന സ്റ്റെൽത്ത് പ്രത്യേകതയുമുള്ള ഒരേയൊരു ബോംബറാണ് ബി -2

69 അടി നീളവും 17 അടി പൊക്കവുമുള്ള ബി 2 വിന്റെ വിംഗ്സ്പാൻ 172 അടിയാണ്. അൻപതിനായിരം അടി മുകളിൽ വരെ പറന്ന് ആക്രമണം നടത്താൻ ശേഷിയുള്ള ഈ ബോംബറിന് പതിനെണ്ണായിരം കിലോയിലധികം ആയുധവാഹക ശേഷിയുണ്ട്. മാക്സിമം ഗ്രോസ് ടേക്ക് ഓഫ് വെയ്റ്റ് നൂറ്റിയൻപത് ടണ്ണാണ്. നോർത്ത് റോപ് ഗ്രുമ്മൻ ആണ് ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ നിർമ്മാതാക്കൾ.

ഇനി ബി2 പങ്കെടുത്ത യുദ്ധങ്ങളിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.  ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണം നടത്തിയ റെക്കോഡ് ഉള്ളത് ഈ ബോംബറിനാണ്. 2001 ൽ അമേരിക്കയിലെ അൽഖയ്ദ ഭീകരാക്രമണത്തിന് ശേഷമായിരുന്നു അത്. ഓപ്പറേഷൻ എൻഡുവറിംഗ് ഫ്രീഡത്തിന്റെ ഭാഗമായി തുടർച്ചയായി 44 മണിക്കൂർ പറന്ന് അഫ്ഗാനിലെത്തി അൽ ഖായ്ദയുടെ കേന്ദ്രങ്ങളിൽ ബി2 ബോംബാക്രമണം നടത്തി. അതിനു ശേഷം തിരിച്ച് 30 മണിക്കൂർ പറന്ന് മിസോറിയിലെ വ്യോമകേന്ദ്രത്തിലെത്തി.അതായത് എഞ്ചിൻ നിർത്താതെ തുടർച്ചയായി 75 മണിക്കൂറാണ് ഈ ഓപ്പറേഷനു വേണ്ടി ബി2 സ്പിരിറ്റ് പറന്നത്.

1999 ൽ കൊസോവോയിലായിരുന്നു ബി2 വിന്റെ അരങ്ങേറ്റം. പിന്നീട് അഫ്ഗാൻ , ഇറാഖ് , ലിബിയ എന്നിവിടങ്ങളിൽ നടന്ന വ്യോമാക്രമണങ്ങളിലും പ്രധാന പങ്കു വഹിച്ചത് ബി2 തന്നെ.

ആകെ  21 ബി2 ബോംബറുകൾ മാത്രമാണ് അമേരിക്ക നിർമ്മിച്ചത്. ഇതിൽ 20 എണ്ണം ഇപ്പോഴും പ്രവർത്തന ക്ഷമമാണ്. സ്പിരിറ്റ് ഓഫ് അമേരിക്ക എന്നായിരുന്നു ആദ്യ ബോംബറിന്റെ പേര്. പിന്നീട് അമേരിക്കയിലെ സംസ്ഥാനങ്ങളുടെ പേരാണ് ബോംബറുകൾക്ക് നൽകിയിട്ടുള്ളത്. ഇതിൽ സ്പിരിറ്റ് ഓഫ് കൻസാസ് 2008 ൽ ടേക്ക് ഓഫിനിടെ തകർന്നുവീണു. സ്പിരിറ്റ് ഓഫ് വാഷിംഗ് ടണ്ണിന് 2010 ൽ അപകടമുണ്ടായെങ്കിലും നാലു വർഷങ്ങൾക്ക് ശേഷം അറ്റകുറ്റപ്പണി നടത്തി വ്യോമസേനയിലേക്ക് തിരികെയെത്തി.

ഹോളിവുഡ് സിനിമകളിലെ നിറ സാന്നിദ്ധ്യമാണ് ബി2 – അന്യഗ്രഹ ജീവികൾ ആക്രമിക്കുന്ന സിനിമകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും ഈ ബോംബർ വിമാനത്തിന്റെ മാതൃകകൾ കാണിച്ചിട്ടുണ്ട്. അയൺ മാൻ 2 , ക്യാപ്റ്റൻ മാർവൽ തുടങ്ങിയ സിനിമകളിലൂടെ കുട്ടികൾക്കും ബി2 സ്പിരിറ്റിനെ നല്ല പരിചയമാണ്.

ലോകത്ത് ഏത് കോണിലുമെത്തി അതി തീവ്രവും നശീകരണ ശേഷിയുള്ളതുമായ ബോംബുകൾ വർഷിക്കാൻ കഴിയുമെന്നതാണ് ഈ ബോംബറിനെ വ്യത്യസ്തമാക്കുന്നത്. സ്റ്റെൽത്ത് ടെക്നോളജിയുടെ സഹായം കൂടി ഉള്ളതുകൊണ്ട് അത്യന്തം അപകടകാരിയാണ് ബി2. 2032 വരെ ഈ ബോംബർ പ്രവർത്തനത്തിൽ ഉണ്ടാകുമെന്നാണ് അമേരിക്കൻ വ്യോമസേന പറയുന്നത്. അതിനു വേണ്ട വിധത്തിൽ സാങ്കേതിക നവീകരണവും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഹോളിവുഡ് സിനിമകളിൽ പരന്ന് പറക്കുന്ന ഡബിൾ ഡബ്ല്യു ആകൃതിയിലുള്ള ഒരു ബോംബറിനെ കാണുമ്പോൾ ഓർത്തോളൂ .. അത് ബി2 സ്പിരിറ്റാണ്. വ്യോമയുദ്ധത്തിലെ അതികായൻ.. എഞ്ചിനീയറിംഗ് വിസ്മയം….

Tags: usabomberB2 Spirit in maLayalamB2-SpiritSainikam
Share1
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies