ന്യൂഡൽഹി: ലോകക്രമം എന്നത് ഒരു പാശ്ചാത്യ മിത്ത് ആണെന്നും അത് കാലഹരണപ്പെട്ടതാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്നത്തെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആഗോള നിയമങ്ങൾ പരിണമിക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ലോകക്രമം പടിവാതിൽക്കൽ ആണെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നാൽ ഇന്ത്യ ലോകത്തിന് മുന്നിൽ സ്തുതിപാഠകരാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു മഹത്തായ ലോകക്രമം ഉണ്ടായിരുന്നു, എല്ലാവരും അത് അനുസരിച്ചു. എന്നിരുന്നാലും, അത് അവരുടെ (പാശ്ചാത്യ) മിഥ്യയായിരുന്നു. മറ്റ് രാജ്യങ്ങളുടെ വീക്ഷണകോണിൽ നിന്ന് നോക്കൂ. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ആളുകൾക്ക് വാക്‌സിനുകൾ ലഭിക്കാത്തപ്പോൾ ലോകക്രമം എവിടെയായിരുന്നു? യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ലോകക്രമം എവിടെയായിരുന്നുവെന്ന് ജയശങ്കർ ചോദിച്ചു.
ലോകം നേരിടുന്ന ‘വളരെ വലിയ പ്രശ്നങ്ങൾ’ മുമ്പും ഉണ്ടായിരുന്നുവെന്നും എന്നാൽ രാജ്യങ്ങൾക്ക് എഴുന്നേറ്റു നിന്ന് അവയെ വിളിച്ചുപറയാൻ ധൈര്യമില്ലെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. ‘കണക്റ്റിവിറ്റി എന്താണെന്ന് ലോകം അംഗീകരിക്കണമെന്ന് പറഞ്ഞ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇന്ത്യ.. എന്ത് ബന്ധിപ്പിക്കണമെന്ന് ഒരു രാജ്യത്തിന് തീരുമാനിക്കാൻ കഴിയില്ല, പക്ഷേ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ നോക്കൂ, അവരിൽ എത്ര പേർ സംസാരിച്ചു,’ ജയശങ്കർ പറഞ്ഞു.ലോകം മാറ്റത്തിന്റെ പടിവാതിൽക്കലാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവസരങ്ങളുടെയും വെല്ലുവിളികളുടെയും കാര്യത്തിൽ മാറ്റം നല്ലതാണോ ചീത്തയാണോ എന്ന് കാലം തെളിയിക്കും. പക്ഷേ, നമുക്ക് എങ്ങനെയോ നഷ്ടപ്പെട്ട ലോകത്തിന് വേണ്ടി സ്തുതിഗീതം പാടിക്കൊണ്ട് ഞാൻ ചുറ്റിനടക്കുന്നത് നിങ്ങൾ കാണില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post