ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തംനീട്ടി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസവസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർസെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. ഹിൻഡൺ വ്യോമസേനാസ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍കൊണ്ടുപോകുന്നത്.
മ്യാൻമറിലും തായ്‌ലൻഡിലുമുണ്ടായ ഉണ്ടായ ഭൂകമ്പങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രിനരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് ഉറപ്പുനൽകിയിരുന്നു. മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാസഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. മ്യാൻമറിലും തായ്‌ലൻഡിലും സർക്കാരുകളുമായി ബന്ധൻവിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായഎക്‌സിൽ കുറിച്ചത്.
തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നേരത്തെ തുറന്നിരുന്നു. തായ്‍ലന്റിലുള്ള ഇന്ത്യൻപൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന്എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻകോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്തഅറിയിപ്പിൽ പറയുന്നു.
തുടർച്ചയായി ഉണ്ടായ രണ്ട് ഭൂചലനത്തിൽ രാജ്യം ഞെട്ടിയിരിക്കുകയാണ് മ്യാൻമർ. 150 പേരോളം ഭൂചലനത്തിൽപ്പെട്ട് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ന്(പ്രാദേശിക സമയം) മധ്യ മ്യാൻമറിലാണ് 7.7, 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ്ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
മ്യാൻമറിലും അയൽ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർകെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. രണ്ട് രാജ്യങ്ങളിലും സർക്കാറുകൾഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Discussion about this post