ഇന്ന് മാർച്ച് 30 … ലോക ഇഡ്ഡലി ദിനം. ഇഡ്ഡലി പ്രിയർക്ക് ആഘോഷിക്കാനുള്ള ദിനം. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന് ഒഴിച്ചുകൂടാത്ത ഭക്ഷണമാണ് ഇഡ്ഡലി. വിദേശിയർ അവരുടെ ഇഷ്ടവിഭവങ്ങൾക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവിൽ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെ പിറവി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും പ്രിയം … എങ്ങനെയാണ് ഇഡ്ഡലിക്ക് ഈ പേര് വന്നത് എന്നറിയാമോ….. ഇതിന്റെ പേരിടൽ ചടങ്ങ് എങ്ങനെ നടന്നു എന്നു നോക്കാം.
ഈ കഥ നടക്കുന്നത് അങ്ങ് 12-ാം നൂറ്റാണ്ടിലാണ്… 12ാം നൂറ്റാണ്ടിൽ ഇന്തോനീഷ്യയിലെ ഒരു ഭക്ഷണവിഭവത്തിന്റെ പേരായിരുന്നു കെഡ്‌ലി. ഇന്തോനീഷ്യക്കാർ ഇന്ത്യയിലേക്ക് വന്നപ്പോൾ ഒപ്പം കെഡ്‌ലിയെയും കൊണ്ടുവന്നു. ആ രുചി ഇഷ്ടപ്പെട്ട ഇന്ത്യക്കാർ ഇന്തോനീഷ്യയുടെ ഇ കൂടി ചേർത്ത് കെഡ്‌ലിയെ ഇഡ്ഡലിയെന്ന് വിളിച്ചു. ഇതാണ് ഒരു കഥ. ഇങ്ങനെ പലതരം കഥകളുണ്ട്….
2015 മുതലാണ് ഇഡ്ഡലിക്കായി ഒരു ദിനം മാറ്റിവച്ച് തുടങ്ങിയത്. ഇഡ്ഡലി കിങ് എന്ന് അറിയപ്പെടുന്ന തമിഴ്നാട് സ്വദേശി എം. ഇനിയവനാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. 2015 മാർച്ച് 30ന് 1328 തരം ഇഡ്ഡലിയുണ്ടാക്കി അദ്ദേഹം ലോകശ്രദ്ധ നേടി. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ മികച്ച പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിന് ഹാനികരമായ കൊഴുപ്പില്ലാത്ത ഭക്ഷണമാണ് ഇഡ്ഡലി. പുളിപ്പിച്ച മാവ്, ആവിയിൽ വേവിക്കുന്ന പാചകരീതിയാണ് ഇഡ്ഡലിയെ ആരോഗ്യകരമാക്കുന്നത്. ഇഡ്ഡലിക്ക് സാമ്പാർ എന്ന പോലെ, വടയും ചമ്മന്തിയും അത് വേറെ തന്നെ രൂചിയാണ്. അപ്പോ എല്ലാവർക്കും ഇഡ്ഡലി ദിന ആശംസകൾ.









Discussion about this post