മുംബൈ: പുതിയ സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കാൻ ആരംഭിച്ചത്. സംഭവത്തിൽ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.
തമിഴ്‌റോക്കേഴ്‌സ്, മൂവിറൂൾസ്, ഫിൽമിസില തുടങ്ങിയ സൈറ്റുകളിലും, വിവിധ ടെലഗ്രാം ചാനലുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിച്ചത്. തിയറ്ററിൽ നിന്നും ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ എച്ച്ഡി ദൃശ്യമികവോട് കൂടിയാണ് പ്രചരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
എ ആർ മുരുഗഡോസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് സിക്കന്ദർ. ഇന്നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
അതേസമയം ഈദ് ദിനത്തിൽ ഇറങ്ങുന്ന സൽമാൻ ഖാൻ ചിത്രത്തിന് വലിയ പ്രീതിയാണ് ലഭിച്ചിട്ടുള്ളത്. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്ക് ആയിരുന്നു തിയറ്ററുകളിൽ അനുഭവപ്പെട്ടത്. പല തിയറ്ററുകൾക്ക് മുൻപിലും ആരാധകർ കേക്ക് മുറിച്ചാണ് സൽമാൻ ഖാന്റെ പുതിയ ചിത്രത്തെ വരവേറ്റത്. സൽമാൻ ഖാൻ നായകനാകുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നടി. സത്യരാജ്, കാജൾ അഗർവാൾ, ഷർമാൻ ജോഷി, എന്നിവരും ചിത്രത്തിലുണ്ട്.








