ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ 15 സ്ഥലങ്ങൾക്ക് പേരുമാറ്റം. തദ്ദേശവാസികളുടെ വികാരങ്ങളും സാംസ്കാരിക പൈതൃകവും കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരത്തിന് പ്രചോദനമായ മഹാന്മാരുടെ പേരുകളിലൂടെ ആയിരിക്കും ഇനി ഈ സ്ഥലങ്ങൾ അറിയപ്പെടുക എന്നും അദ്ദേഹം വ്യക്തമാക്കി.
പേര് മാറ്റം വരുത്തിയ സ്ഥലങ്ങൾ ഇവയാണ്,
ഹരിദ്വാർ ജില്ലയിൽ :
ഔറംഗസേബ്പൂർ → ശിവാജി നഗർ
ജാൻജിയാലി → ആര്യ നഗർ
ചൗധ്പൂർ → ജ്യോതിബ ഫൂലെ നഗർ
മുഹമ്മദ്പൂർ ജാട്ട് → മോഹൻപൂർ ജാട്ട്
ഖാൻപൂർ ഖുറേഷി → അശോക നഗർ
ധീർപൂർ → നന്ദ്പൂർ
ഖാൻപൂർ → ശ്രീ കൃഷ്ണപൂർ
അക്ബർപൂർ ഫസൽപൂർ → വിജയനഗർ
ഡെറാഡൂൺ ജില്ലയിൽ :
പിറുവാല → രാംജീവാല
പിരുവാല (വികാസ്‌നഗർ ബ്ലോക്ക്) → കേസരി നഗർ
ചൗധ്പൂർ ഖുർദ് → പൃഥ്വിരാജ് നഗർ
അബ്ദുള്ളപൂർ → ദശരഥ് നഗർ
നൈനിറ്റാൾ ജില്ലയിൽ :
നവാബി റോഡ് → അടൽ മാർഗ്
പഞ്ചക്കി മുതൽ ഐടിഐ മാർഗ് → ഗുരു ഗോവൽക്കർ മാർഗ്
ഉധം സിംഗ് നഗർ ജില്ലയിൽ :
നഗർ പഞ്ചായത്ത് സുൽത്താൻപൂർ പട്ടി → കൗസല്യ പുരി
ഉത്തരാഖണ്ഡിലെ സാംസ്കാരിക സ്വത്വവും ചരിത്രപരമായ അംഗീകാരവും ശക്തിപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പേര് മാറ്റം എന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
Discussion about this post