കാണാതായെന്ന് വീട്ടുകാർ പരാതി നൽകിയ പെണ്‍കുട്ടിക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത 18കാരൻ ആത്മഹത്യ ചെയ്തു.യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഷര്‍ട്ടില്‍തൂങ്ങി മരിക്കുകയായിരുന്നു..അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് തൂങ്ങി മരിച്ചത്.
ഏതാനും ദിവസം മുന്‍പ് മുട്ടില്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പറ്റ പോലീസിൽ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കണ്ടെത്തുകയായിരുന്നു.
Discussion about this post