ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടയിൽ ആയിരുന്നു വെടിവെപ്പ് നടന്നത്. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയിൽ പാകിസ്താൻ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.
ഏറ്റുമുട്ടലിൽ നാല് പാക് സൈനികർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റുമുട്ടലിനെ തുടർന്ന് കൃഷ്ണ ഘാട്ടി പ്രദേശത്ത് ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ജമ്മു കശ്മീരിലെ കത്വയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇവിടെ ഇപ്പോഴും ദൗത്യം തുടരുകയാണെന്നും മൂന്ന് തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
Discussion about this post