നമ്മുടെ ജീവിതത്തിൽ ഇന്ന് അത്യന്താപേക്ഷികമായ ഒന്നായി മൊബൈൽ ഫോൺ മാറിയിരിക്കുന്നു. ആശയവിനിമയത്തിന് മാത്രം അല്ല പഠനത്തിനും ജോലിയ്ക്കും വിനോദത്തിനും എല്ലാം ഇന്ന് ഫോൺ മതി. പക്ഷേ ഇവയുടെ അമിത ഉപയോഗം വലിയ കുഴപ്പങ്ങൾക്ക് ആണ് വഴി വെക്കുന്നത്.
ഇപ്പോഴിതാ മൊബൈല്‍ ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും അമിത ഉപയോഗം (സ്‌ക്രീന്‍ ടൈം) കുട്ടികളില്‍ മയോപിയ (ഹ്രസ്വദൃഷ്ടി) കൂടുന്നതായി പഠനം പുറത്ത് വന്നിരിക്കുകയാണ്. ഡോക്ടര്‍മാരും ആശുപത്രികളും അംഗങ്ങളായ 145 ഓളം അന്താരാഷ്ട്ര സംഘടനകള്‍ നടത്തിയപഠനത്തിലാണ് ജനിതക കാരണങ്ങള്‍ക്ക് പുറമെ സ്‌ക്രീന്‍ ടൈം ഹ്രസ്വദൃഷ്ടിയ്ക്ക്കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഒരു വസ്തുവിന്റെ ചിത്രം റെറ്റിനയിൽ ഫോക്കസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് മയോപിയ. ഇതു ബാധിച്ചാൽ ക്രമേണ കാഴ്ച മങ്ങുകയും ചെയ്യുന്നു. 2050 ഓടെ, ഈ രോഗംലോകജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്നാണ് വിദ ഗ്ധരുടെ പ്രവചനം.
നേരത്തെ സംസ്ഥാന വനിതാ ശിശുവികസന വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രണ്ട്വര്‍ഷത്തിനിടെ 15,261 കുട്ടികളാണത്രേ മയോപിയയ്ക്ക് ചികിത്സ തേടിയത്.
ലക്ഷണങ്ങള്‍
കണ്ണിന് ക്ഷീണം, വരള്‍ച്ച, കണ്ണീരിന്റെ അളവില്‍ വ്യത്യാസം, തലവേദന, കാഴ്ച മങ്ങല്‍, കണ്ണുവേദന.
ജനിതക കാരണങ്ങൾക്കു പുറമേ ജീവിതശൈലിയും ചിലരിൽ മയോപിയക്ക് കാരണമാകുന്നുണ്ടെന്ന്പഠനങ്ങൾ തെളിയിക്കുന്നു. കമ്പ്യൂട്ടർ ഉപയോഗം കൂടുന്നതും, കൃത്രിമ ലൈറ്റിങ്ങിൽ ധാരാളം സമയംചെലവഴിക്കുന്നതും ഔട്ട്‌ഡോർ ആക്‌റ്റിവിറ്റികൾ കുറയുന്നതും സ്‌ക്രീൻ സമയം കൂടുന്നതും വിറ്റാമിൻഡിയുടെ അളവ് കുറയുന്നതുമെല്ലാം മയോപിയക്ക് കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു.
Discussion about this post