വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ നാവിക സേന. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് സംശയാസ്പദമായ കപ്പലുകൾ തടഞ്ഞുനിർത്തി വളരെ തന്ത്രപരമായിട്ടായിരുന്നു ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ. 2500 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തതായി ഇന്ത്യൻ നാവികസേന പടിഞ്ഞാറൻ നാവിക കമാൻഡ് അറിയിച്ചു.
സ്പെഷ്യലിസ്റ്റ് ബോർഡിംഗ് സംഘവും മറൈൻ കമാൻഡോകളും കപ്പലിൽ കയറി പരിശോധന നടത്തി പരിശോധനക്കിടെ സീൽ ചെയ്ത വിവിധ പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിൽ ഓപ്പറേഷനും ചോദ്യം ചെയ്യലിലും കപ്പലിന്റെ വിവിധ കാർഗോ ഹോൾഡിലും കമ്പാർട്ടുമെന്റുകളിലുമായി സൂക്ഷിച്ചിരുന്ന 2,500 കിലോഗ്രാമിലധികം മയക്കുമരുന്ന് വസ്തുക്കൾ (2386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനും ഉൾപ്പെടെ) കണ്ടെത്തി.
നാവികസേനയുടെ P8I വിമാനത്തിൽ നിന്നായിരുന്നു കപ്പലുകളുടെ സംശയാസ്പദമായ നീക്കത്തെക്കുറിച്ച് നാവികസേനയ്ക്ക് കൃത്യമായ വിവരം ലഭിച്ചത്. കപ്പലുകൾ മയക്കുമരുന്നുകൾ കടത്തുന്നതായാണ് നാവികസേനയ്ക്ക് സംശയം ഉണ്ടായത്.
നാവികസേനയുടെ P8I വിമാനത്തിൽ നിന്ന് ഒരു ഫ്രണ്ട്‌ലൈൻ ഫ്രിഗേറ്റായ INS തർക്കാഷായിരുന്നു ഓപ്പറേഷന് നേതൃത്വം നൽകിയത്. ഈ സമയത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റ് കപ്പലുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നാവികസേന മറ്റ് ഹെലികോപ്റ്ററുകളും വിന്യസിച്ചു. .
കടൽ വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ ശക്തമായ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് ഈ ഓപ്പറേഷനെന്ന് നാവികസേന വ്യക്തമാക്കി.
കപ്പലുകളിലെ ജീവനക്കാരെ ചോദ്യം ചെയ്തു. പ്രദേശത്തെ സമാനമായ മറ്റ് കപ്പലുകളുടെ ചലനവും നാവികസേന കണ്ടെത്തി.
“കടലിലെ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിലും തടസ്സപ്പെടുത്തുന്നതിലും ഇന്ത്യൻ നാവികസേനയുടെ ഫലപ്രാപ്തിയും പ്രൊഫഷണലിസവും ഈ പിടിച്ചെടുക്കൽ അടിവരയിടുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) അന്താരാഷ്ട്ര ജലാശയങ്ങളിലുടനീളം സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബഹുരാഷ്ട്ര അഭ്യാസങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത്,” നാവികസേന പറഞ്ഞു.
Discussion about this post