ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നത് ഏറെ രസകരമായ ഒരു വിനോദമാണ്. നമ്മുടെ തലച്ചോറിനെയും കണ്ണുകളെയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമമുറ കൂടിയാണ് ഇത്. നിരീക്ഷണ കഴിവുകൾ വളർത്തിയെടുക്കാനും വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കാനും ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷിക്കുന്നത് ഗുണകരമായിരിക്കും.
ഏറെ കൗതുകകരമായ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണ് ഇവിടെ നൽകിയിട്ടുള്ളത്. നിരവധി തേങ്ങകൾ നിറഞ്ഞ ഒരു ചിത്രമാണ് അതിനായി ഇവിടെ നൽകിയിരിക്കുന്നത്. ഈ തേങ്ങാ കൂട്ടത്തിൽ ഒരു തേങ്ങ മാത്രം അല്പം വ്യത്യസ്തനാണ്. ഒരു 5 സെക്കൻഡ് ഉള്ളിൽ ഈ വ്യത്യസ്തനായ തേങ്ങയെ കണ്ടെത്താൻ കഴിയുമോ എന്നാണ് നിങ്ങൾ ശ്രമിക്കേണ്ടത്.
ഈ വ്യത്യസ്തമായ തേങ്ങ കണ്ടെത്തുന്നതിനായി ഗ്രിഡിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ തേങ്ങയും കൃത്യതയോടെ നിരീക്ഷിക്കുക. സൂക്ഷ്മമായ കാഴ്ചയുള്ളവർക്ക് മാത്രമേ ഈ ഗെയിമിൽ വിജയിക്കാൻ കഴിയൂ. അപ്പോൾ 5 സെക്കൻഡ് ഉള്ളിൽ ഈ വ്യത്യസ്ത തേങ്ങ കണ്ടെത്തിയെങ്കിൽ നിങ്ങളുടെ നിരീക്ഷണ പാടവം വിദഗ്ധമാണെന്ന് നിസംശയം പറയാം.
യഥാർത്ഥത്തിൽ വ്യത്യസ്തനായ ഈ തേങ്ങ ഒളിച്ചിരിക്കുന്നത് ചിത്രത്തിന്റെ വലതുവശത്താണ്. ചിത്രത്തിന്റെ രണ്ടാം നിരയിലുള്ള ഈ തേങ്ങ നിങ്ങൾ അഞ്ച് സെക്കന്റിന് ഉണ്ടെങ്കിൽ കണ്ടെത്തിയിരുന്നു എങ്കിൽ നിങ്ങളുടെ കാഴ്ചയും നിരീക്ഷണവും അസാമാന്യമാണെന്ന് സമ്മതിക്കുക തന്നെ വേണം.
Discussion about this post