മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർഹിറ്റ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസിൽ നടനും സംവിധായകനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. മൂൻകൂർ ജാമ്യ-കോടതിവ്യവസ്ഥയുള്ളതിനാൽ താരത്തെ ജാമ്യത്തിൽ വിടും. നേരത്തെ സൗബിനെയും പിതാവ് ബാബു ഷാഹിറിനെയും ഷോൺ ആന്റണിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ തന്നിൽനിന്ന് 7 കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ വഞ്ചിച്ചു എന്നാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ പരാതി നൽകിയത്.
സിനിമയുടെ ലാഭവിഹിതമടക്കം നിർമാതാക്കൾ സ്വന്തം അക്കൗണ്ടുവഴി മാറ്റിയതിൽ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ഉണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 20 കോടിയാണ് സിനിമയുടെ നിർമാണച്ചെലവ്. അതേസമയം, സിനിമയ്ക്ക് വിവിധ പ്ലാറ്റ്ഫോമുകളിൽനിന്നായി 250 കോടി രൂപ ലഭിച്ചെന്നാണ് കണ്ടെത്തൽ.
Discussion about this post