ലഖ്‌നൗ : ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിംഗിന്റെ (എൻസിഇആർടി) മാതൃകയിലുള്ള പാഠ്യപദ്ധതി നടപ്പിലാക്കി യോഗി സർക്കാർ. 2025-26 ലെ പുതിയ അധ്യയനവർഷം മുതൽ മദ്രസകളിൽ എൻസിഇആർടി സിലബസ് പ്രകാരം ആയിരിക്കും പഠനം നടക്കുക. ഇതുസംബന്ധിച്ച് മദ്രസ വിദ്യാഭ്യാസ കൗൺസിൽ ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞവർഷം സംസ്ഥാനത്തെ അംഗീകൃത സംസ്ഥാന-സഹായമുള്ള മദ്രസകളിൽ എൻസിഇആർടി സിലബസ് ഘട്ടം ഘട്ടമായി നടപ്പിലാക്കിയിട്ടുണ്ട്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പ്രാഥമിക വിദ്യാഭ്യാസത്തിൽ ഏകീകൃതത കൊണ്ടുവരിക എന്നതാണ് മദ്രസകളിൽ എൻസിഇആർടി സിലബസ് നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം.
മതേതര ജനാധിപത്യത്തിൽ ന്യൂനപക്ഷ അവകാശങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തർപ്രദേശ് സർക്കാർ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. 2004 ലെ യുപി മദ്രസ നിയമം സുപ്രീം കോടതി ശരിവച്ചതോടെയാണ് യുപി സർക്കാരിന്റെ ഈ നടപടി അന്തിമമാക്കിയിട്ടുള്ളത്.
Discussion about this post