രാമനവമി ആഘോഷത്തിൽ അലിഞ്ഞ് ഭക്തർ.ദശരഥന്റെയും കൗസല്യയുടെയും മകനായി അയോദ്ധ്യയിലാണ് ശ്രീരാമൻ ജനിച്ചത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാൽ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളിൽ പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങും ഇന്ന് നടക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാവും ചടങ്ങ്. രാവിലെ 9.30 തന്നെ സൂര്യതിലക് അനുബന്ധിയായ ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കും.
ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ തുടങ്ങിയവരെ ഈ ദിനങ്ങളിൽ ധ്യാനിക്കുന്നതും രാമായണവും മറ്റുവേദഗ്രന്ഥങ്ങൾ വായിക്കുന്നതും ഏറെ നല്ലതാണെന്നാണ് വിശ്വാസം. ഭൂമിയിൽനിന്നും ചുറ്റുപാടുകളിൽ നിന്നും തിന്മയെ ഒഴിവാക്കി ദൈവീകമായ ശക്തി പ്രവേശിക്കുന്ന സമയമായതിനാൽ ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് ഒഴുകുമെന്നാണ് പഴമക്കാർ പറയുന്നത്.
Discussion about this post