കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച് വിവാദമാകുന്നു. ഭീകരവാദികളുടെ ഫോട്ടോകൾ പ്രതിഷേധത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ് ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ഫോട്ടോകളെച്ചൊല്ലിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ ജിതിൻ ജേക്കബ് പ്രതികരിക്കുകയാണ്. തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ ബിജെപി ഭരിക്കുമ്പോഴും ഇന്ത്യയിൽ കഴിയുന്നു എങ്കിൽ ബിജെപിയും കോൺഗ്രസ്സും തമ്മിൽ എന്ത് വ്യത്യാസമെന്ന് അദ്ദേഹം ചോദിക്കുന്നു.
കുറിപ്പിൻ്റെ പൂർണരൂപം
ഭിന്ദ്രൻവാല എന്ന ഖാലീസ്ഥാൻ ഭീകരൻ ആയുധങ്ങളുമായി പരസ്യമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അനുയായികൾക്ക് ഒപ്പം അഴിഞ്ഞാടിയത് അവഗണിച്ചതിന്റെ ഫലമായാണ് സിഖ് തീവ്രവാദം ശക്തമായതും, സുവർണ ക്ഷേത്രത്തിൽ സൈനിക നടപടിയും, ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വവും ഒക്കെ.. സുരക്ഷ ഏജൻസികൾ നൽകിയ മുന്നറിയിപ്പുകൾ അന്നത്തെ കേന്ദ്ര സർക്കാർ അവഗണിച്ചതിന് രാജ്യം കനത്ത വില നൽകേണ്ടി വന്നു. ഇതേ അലംഭാവം ആണ് LTTE തീവ്രവാദികളുടെ കാര്യത്തിലും സംഭവിച്ചത്. തമിഴ്നാടിന്റെ തീരപ്രദേശങ്ങൾ കേന്ദ്രമാക്കി LTTE നടത്തിയിരുന്ന പ്രവർത്തനങ്ങൾ സർക്കാരുകൾ അവഗണിച്ചു. LTTE യെ നമ്മുടെ സർക്കാർ സംവിധാനങ്ങൾ തന്നെ വളർത്തി. അവസാനം LTTE ഇന്ത്യക്ക് ഭീഷണി ആയപ്പോഴും, ഇന്ത്യയുടെ മെട്രോ നഗരങ്ങൾ ഞങ്ങൾ ബോംബിട്ട് തകർക്കും എന്ന് LTTE തലവൻ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും നമ്മൾ അത് കാര്യമാക്കാതെ അവഗണിച്ചു. അവസാനം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിൽ ആണ് അത് കലാശിച്ചത്.
രണ്ട് പ്രധാനമന്ത്രിമാരുടെ ജീവൻ ബലികഴ്ച്ചത് നമ്മുടെ സർക്കാരുകളുടെ അലംഭാവം കൊണ്ട് മാത്രം ആയിരുന്നു. സുരക്ഷ ഏജൻസികൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലം. ഇതൊക്കെ ആയിട്ടും രാജ്യം പാഠം പഠിക്കുന്നില്ല എന്നതിന്റെ ഉദ്ദാഹരണം ആണ് ആഗോള ഇസ്ലാമിക തീവ്രവാദ സംഘടന നേതാക്കളുടെ ഫോട്ടോയും ഉയർത്തി, കോഴിക്കോട് വിമാനത്താവളത്തിലേക്ക് തീവ്രവാദികൾ നടത്തിയ പ്രകോപനകരമായ മാർച്ച്..!
ഇത് ഒറ്റപെട്ട സംഭവം അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ലോകത്തുള്ള ഏത് തീവ്രവാദി ചത്താലും അവർക്ക് വേണ്ടി പരസ്യമായി പ്രാർത്ഥനകൾ ഒക്കെ നടക്കുന്നത് നമ്മൾ കാണുന്നതാണ്. സോഷ്യൽ മീഡിയ വഴിയും, പരസ്യമായും ഒക്കെ തീവ്രവാദികൾ രാജ്യത്ത് അഴിഞ്ഞാടുമ്പോഴും അതൊക്കെ നിസാരവൽക്കരിച്ച് അവഗണിക്കുന്ന സർക്കാരുകൾ ഇതിന് കനത്ത വില നൽകേണ്ടി വരും.ലോകം മുഴുവൻ തീവ്രവാദത്തിന് എതിരെ അതിശക്തമായ നടപടികൾ എടുക്കുമ്പോഴും, ഇന്ത്യക്ക് അകത്ത് തീവ്രവാദ വിരുദ്ധ നടപടികൾ അടുത്ത കാലത്തായി ദുർബലം ആണ് എന്ന് പറയേണ്ടി വരും.ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്ത, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ഹമാസ് പോലുള്ള, ഹിസ്‌ബുള്ള പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകൾക്കൊക്കെ വേണ്ടി ഇന്ത്യയിലെ തെരുവുകളിൽ ജയ് വിളി ഉയരുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കേണ്ടി വരുന്നത് എന്തൊരു ഭീരുത്വമാണ്..?
ഹമാസ് തീവ്രവാദികൾ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദികൾക്ക് നൽകുന്ന പിന്തുണ ലോകം മുഴുവൻ അറിഞ്ഞിട്ടും, കേന്ദ്ര സർക്കാർ കണ്ട ഭാവം നടിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഹമാസ് പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളെ ഇന്ത്യ നിരോധിക്കാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നു…!
കേന്ദ്ര സർക്കാർ ആരെയാണ് ഭയക്കുന്നത് എന്നറിയില്ല. സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന തീവ്രവാദികളെ വരെ പോരാളികൾ എന്ന് വിശേഷിപ്പിച്ച് വെള്ളപൂശുന്ന മാധ്യമങ്ങളെയാണോ സർക്കാരിന് ഭയം..? അതോ തീവ്രവാദികളെ പിടിച്ച് അകത്തിട്ടാൽ സുപ്രീം കോമഡിയുടെ ‘ആഞ്ഞടി’ കേൾക്കേണ്ടി വരുമോ എന്ന ഭയമാണോ..? അതോ തീവ്രവാദികളെ തൊട്ടാൽ മാത്രം വേദനിക്കുന്ന മനുഷ്യാവകാശക്കാരെയോ..? അമേരിക്കയും, യൂറോപ്പും, എന്തിന് പറയുന്നു, ഇസ്ലാമിക രാജ്യങ്ങൾ വരെ ആഗോള ഇസ്ലാമിക തീവ്രവാദത്തിന് എതിരെ അതിശക്തമായ നടപടികൾ എടുക്കുമ്പോൾ ആണ് ഇന്ത്യയിൽ തീവ്രവാദികളുടെ ഫോട്ടോയും പിടിച്ച് തീവ്രവാദികൾ തെരുവിൽ നിരന്തരം ആഴിഞ്ഞാടുന്നത്…! ഭരണം ഉള്ളപ്പോൾ ചെയ്യേണ്ടത് ചെയ്യുക ആണ് വേണ്ടത്. ഭരണം പോയിട്ട് കുറെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല.
ബിജെപി കേന്ദ്രം ഭരിക്കാൻ തുടങ്ങിയിട്ട് 11 വർഷം ആയെങ്കിലും ഇപ്പോഴും ഭരണത്തിന്റെ നിയന്ത്രണം മുഴുവൻ അവരുടെ നിയന്ത്രണത്തിൽ ആണ് എന്നത് ഒരു വസ്തുത ആണ്. ഇത്രയും കാലം ഭരിച്ചിട്ടും ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ബിജെപിക്ക് ഇപ്പോഴും കഴിയുന്നില്ല എങ്കിൽ അത് വലിയ ദൗർബല്യം ആണ്. തീവ്രവാദികൾക്ക് അവർക്ക് മനസിലാകുന്ന ഭാഷയിൽ വേണം മറുപടി നൽകാൻ. അവരോട് ജനാധിപത്യവും, സഹിഷ്ണുതയും പറഞ്ഞിരുന്നാൽ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടും. മനുഷ്യാവകാശക്കാരുടെയും, മാപ്രകളുടെയും, ഇന്ത്യയെ മാത്രം നോക്കിയിരിക്കുന്ന ചില വിദേശ രാജ്യങ്ങളുടെയും സർട്ടിഫിക്കറ്റ് കിട്ടാൻ ആണോ ബിജെപി രാജ്യം ഭരിക്കുന്നത്..? നിങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് മുന്നിൽ ലോകം ഭയക്കുന്ന തീവ്രവാദി നേതാക്കളുടെ ഫോട്ടോയും പിടിച്ച് മത തീവ്രവാദികൾ തുടർച്ചയായി അഴിഞ്ഞാടുന്നത് കണ്ടിട്ടും അത് അവഗണിക്കുക ആണെങ്കിൽ അതിന് വില കൊടുക്കേണ്ടി വരിക ബിജെപി ആയിരിക്കില്ല, രാജ്യം തന്നെ ആയിരിക്കും എന്നത് ഓർക്കുന്നത് നല്ലാതായിരിക്കും. തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ ബിജെപി ഭരിക്കുമ്പോഴും ഇന്ത്യയിൽ കഴിയുന്നു എങ്കിൽ ബിജെപിയും കോൺഗ്രസ്സും തമ്മിൽ എന്ത് വ്യത്യാസം..?
Discussion about this post