ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരനാണ് ടെസ്ല ഉടമസ്ഥനായ എലോൺ മസ്‌ക്. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കൂടെ സ്വന്തമായിട്ടുള്ള മസ്‌കിന്റെ സമ്പാദ്യം ലക്ഷക്കണക്കിന് കോടികളാണ്. അനുദിനം വർദ്ധിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി.14 കുട്ടികളാണ് തനിക്കെന്ന് മസ്‌ക് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാകാം എന്നാണ് അഭ്യൂഹങ്ങൾ. അദ്ദേഹത്തിന്റെ മക്കളുടെ അമ്മമാരായ നാല് സ്ത്രീകളുടെ വിവരങ്ങൾ മാത്രമാണ് പരസ്യമായിട്ടുള്ളത്. ആഷ്‌ലി സെന്റ് ക്ലെയർ, ഗായിക ഗ്രൈംസ്, ന്യൂറലിങ്ക് എക്‌സിക്യൂട്ടീവ് ഷിവോൺ സിലിസ്, മുൻ ഭാര്യ ജസ്റ്റിൻ മസ്‌ക് എന്നിവരാണ് അവർ.
ഇനിയും മക്കൾ വേണമെന്നാണ് മസ്‌കിന്റെ ആഗ്രഹം. മക്കൾ സൈന്യം തനിക്കൊപ്പം വേണമെന്നും അവർ ആഗ്രഹിക്കുന്നു.ഇതിനായി സമൂഹമാദ്ധ്യമമായ എക്സിലൂടെ അമ്മമാരെ റിക്രൂട്ട് ചെയ്യുകയാണ് മസ്‌ക്. പ്രക്രിയ വേഗത്തിലാക്കാൻ വാടകഗർഭധാരണമാണ് മസ്‌ക് തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം.
ലോകാവസാനത്തിന് മുൻപ് ലോകം മുഴുവൻ തന്റെ കുട്ടികളെക്കൊണ്ട് നിറയ്ക്കണമെന്ന് മസ്‌ക് പറഞ്ഞതായി മസ്‌കിന്റെ 13ാം കുഞ്ഞിന് ജന്മം നൽകിയെന്ന് അവകാശപ്പെടുന്ന ആഷ്ലി സെന്റ് ക്‌ളെയർ വെളിപ്പെടുത്തി. പണവും കർശനമായ രഹസ്യ ഇടപാടുകളും ഉപയോഗിച്ചാണ് മസ്‌കിന്റെ ടീം ഈ നീക്കം നടത്തുന്നതെന്നും ആഷ്ലി വ്യക്തമാക്കി.
തന്റെ കുട്ടികളുടെ അമ്മമാർക്ക് സാമ്പത്തിക സഹായങ്ങളെല്ലാം മസ്‌ക് നൽകുന്നുണ്ട്. രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ അമ്മമാരുമായുള്ള ഇടപെടലുകളെന്നാണ് പുറത്തുവരുന്ന വിവരം. ജപ്പാനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സമീപിച്ചതിനെത്തുടർന്ന് മസ്‌ക് ഒരു പ്രമുഖ ജാപ്പനീസ് വനിതയ്ക്ക് ബീജം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മസ്‌കിന്റെ നാല് കുട്ടികളുടെ മാതാവായ ഷിവോൺ സിലിസിന് അമ്മമാർക്കിടയിൽ ‘പ്രത്യേക പപരിഗണന’ ലഭിക്കുന്നുണ്ടെന്നാണ് സൂചനകൾ
ജനനനിരക്ക് കുറയുന്നത് മനുഷ്യന് വലിയ വെല്ലുവിളികൾ ഉയർത്തുമെന്നാണ് മസ്‌കിന്റെ വാദം. ജനസംഖ്യ വളർന്നില്ലെങ്കിൽ നാഗരികത തകരുമെന്നും മസ്‌ക് അഭിപ്രായപ്പെടുന്നു. ജനനനിരക്ക് കുറയുന്നത് മാനവരാശിയെ അപകടത്തിലാക്കുമെന്ന ആശങ്കയാണ് കൂടുതൽ കുട്ടികളെ ജനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ.
Discussion about this post