ന്യൂഡൽഹി:എലോൺ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഞങ്ങൾ ചർച്ച ചെയ്ത വിഷയങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് വീണ്ടും സംസാരിച്ചു. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.
വിവിധ വിഷയങ്ങളിൽ മസ്കുമായി സംസാരിച്ചു. ”സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള വലിയ സാധ്യതകളെക്കുറിച്ച് വീണ്ടും ചർച്ച ചെയ്തു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.ഈ മേഖലകളിൽ അമേരിക്കയുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി കൂട്ടിച്ചേർത്തു.ടെസ്‌ലയും സ്‌പേസ് എക്‌സും ഉൾപ്പെടുന്ന മസ്കിൻറെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് മസ്‌ക്. സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനും ഫെഡറൽ തൊഴിലാളികളെ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ട്രംപ് സർക്കാരിൻറെ കാര്യക്ഷമതാ വകുപ്പിന് (DOGE) മസ്കാണ് നേതൃത്വം നൽകുന്നത്.













Discussion about this post