Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇസ്രായേൽ ലക്ഷ്യം പാകിസ്താനെ അടിമയാക്കൽ, ഇന്ത്യയും കൂട്ടുനിൽക്കുന്നു; ഗൂഢാലോചനയെന്ന് പാക് പ്രതിരോധ മന്ത്രി

by Brave India Desk
Mar 3, 2026, 10:30 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇറാൻ – ഇസ്രായേൽ യുദ്ധം കടുക്കുന്നതിനിടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾക്ക് പിന്നിൽ പാകിസ്താനെ ഒരു ‘വസൽ സ്റ്റേറ്റ്’ അഥവാ മറ്റൊരു രാജ്യത്തിന് കീഴ്പ്പെട്ട അടിമരാജ്യമാക്കി മാറ്റാനുള്ള സയണിസ്റ്റ് ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് (X) ഖവാജ ആസിഫ് അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും ചേർന്ന് പാകിസ്താനെതിരെ തിരിയുമെന്നും രാജ്യത്തിന്റെ അതിർത്തികൾ ശത്രുക്കളാൽ വളയപ്പെടുമെന്നും അദ്ദേഹം ഭീതി പങ്കുവെച്ചു. പാകിസ്താനെ ദുർബലപ്പെടുത്തി ഇസ്രായേലിന്റെ സ്വാധീനം പാക് അതിർത്തി വരെ എത്തിക്കാനാണ് സയണിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. 1948-ൽ ഇസ്രായേൽ രൂപീകൃതമായത് മുതൽ ഇസ്ലാമിക ലോകത്തുണ്ടായ എല്ലാ സംഘർഷങ്ങൾക്കും പിന്നിൽ സയണിസ്റ്റ് പ്രത്യയശാസ്ത്രമാണെന്നും ലോകശക്തികളെ ഇവർ ബന്ദികളാക്കിയിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.

ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അവർക്ക് മേൽ യുദ്ധം അടിച്ചേൽപ്പിക്കുകയായിരുന്നു. ഇറാൻ പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാനും ഇന്ത്യയും ഇറാനും പാകിസ്താനെതിരെ ഏകമനസ്സോടെ നീങ്ങുന്ന സാഹചര്യമുണ്ടാകും. ഇത് രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കും. നിലവിൽ താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ തുറന്ന യുദ്ധത്തിലാണ്. 2025 മെയ് മാസത്തിൽ ഇന്ത്യയുമായി പാകിസ്താൻ ഒരു ചെറിയ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അതിർത്തികൾ കൂടുതൽ അസ്ഥിരമാകുന്നത് രാജ്യത്തെ തകർക്കുമെന്നാണ് പാക് ഭീതി. രാഷ്ട്രീയവും മതപരവുമായ വ്യത്യാസങ്ങൾ മറന്ന് 25 കോടി ജനങ്ങളും ഈ ഗൂഢാലോചന തിരിച്ചറിയണമെന്നും മുസ്ലീം രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്താൻ ഒരു ആണവ ശക്തിയായത് കൊണ്ടാണ് സയണിസ്റ്റുകൾക്ക് രാജ്യത്തെ തൊടാൻ കഴിയാത്തതെന്നും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിൽ കൈവരിച്ച ആണവ കരുത്താണ് തങ്ങളുടെ കവചമെന്നും ഖവാജ ആസിഫ് അവകാശപ്പെട്ടു.

Stories you may like

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

അതേസമയം, പാകിസ്താൻ കാലങ്ങളായി വളർത്തിയെടുത്ത തീവ്രവാദ നയങ്ങളുടെ തിരിച്ചടിയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന വിലയിരുത്തലുകളും ശക്തമാണ്. അഫ്ഗാൻ താലിബാനെയും ബലൂച് വിഘടനവാദികളെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി പാകിസ്താൻ നടത്തുന്ന ആരോപണങ്ങൾ സ്വന്തം വീഴ്ചകൾ മറയ്ക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും ഇറാനിലെ ഭരണ-സൈനിക കേന്ദ്രങ്ങൾ തകരുകയും ചെയ്തതോടെ മേഖലയിലുണ്ടായ അസ്ഥിരാവസ്ഥ പാകിസ്താനെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിയിരിക്കുകയാണ്. പാലസ്തീൻ സ്വതന്ത്രമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ഖവാജ ആസിഫ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്ത് വിട്ടതോടെ യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങി 11 രാജ്യങ്ങളിലേക്ക് യുദ്ധം പടർന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഈ നിലവിളി.

Tags: Israeli planpakistan
ShareTweetSendShare

Latest stories from this section

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

Latest News

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies