Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

‘ഇറാൻ്റെ സർവ്വതും തകർത്തു, ഇനി ചർച്ചയ്ക്കില്ല’; കൊടും പ്രഹരവുമായി അമേരിക്ക, യുദ്ധം കടുക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്!

by Brave India Desk
Mar 3, 2026, 11:13 pm IST
in USA, International
Share on Facebook
Tweet
WhatsAppTelegram

ഇറാൻ്റെ സൈനിക ശേഷിയും ഭരണനേതൃത്വവും പൂർണ്ണമായും തകർക്കപ്പെട്ടെന്നും ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം നാലാം ദിവസവും അതിശക്തമായി തുടരുന്നതിനിടെയാണ് ഇറാന്റെ വ്യോമസേനയെയും നാവികസേനയെയും പ്രതിരോധ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇറാൻ ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അതിന് സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും (Too Late) ട്രംപ് സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. അമേരിക്കയുടെ പക്കൽ അതിമാരകമായ ആയുധങ്ങളുടെ വൻ ശേഖരമുണ്ടെന്നും ഏത് തരം വെല്ലുവിളിയെയും നേരിടാൻ വാഷിംഗ്ടൺ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിലെ പ്രസിഡൻഷ്യൽ കോംപ്ലക്സ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഭരണകേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ രാത്രിയിൽ നടത്തിയ വ്യോമാക്രമണം യുദ്ധത്തിന്റെ ഗതി മാറ്റിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.

ഇറാൻ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ നാല് മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിൽക്കുന്ന സൈനിക നീക്കമാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ അതിനേക്കാൾ ദീർഘകാലം യുദ്ധം തുടരാനുള്ള ശേഷി യുഎസ് സൈന്യത്തിനുണ്ടെന്നും വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ താല്പര്യങ്ങൾക്ക് ഇറാൻ വലിയ ഭീഷണിയാണെന്നും അതുകൊണ്ട് തന്നെ ഇസ്രായേലിനൊപ്പം ചേർന്നുള്ള ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു. തങ്ങളുടെ പക്കൽ ആയുധശേഖരം പരിമിതമാണെന്ന രീതിയിലുള്ള മാധ്യമ റിപ്പോർട്ടുകളെ ട്രംപ് തള്ളി. യുദ്ധം എത്ര കാലം നീണ്ടുനിന്നാലും വിജയിക്കാൻ ആവശ്യമായ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും രാജ്യം വലിയ വിജയത്തിനായി സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ പുതിയ യുദ്ധങ്ങൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ട്രംപ്, ഇറാൻ വിഷയത്തിൽ കടുത്ത നിലപാടിലേക്ക് മാറിയത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Stories you may like

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

അതേസമയം, തിരിച്ചടിക്കാനുള്ള ശ്രമം ഇറാൻ്റെ ഭാഗത്തുനിന്നും തുടരുകയാണ്. ഇസ്രായേലിലെ നഗരങ്ങളെയും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ശനിയാഴ്ച ആരംഭിച്ച സംഘർഷം ഇപ്പോൾ നിയന്ത്രണാതീതമായി പടരുകയാണ്. ഇറാൻ്റെ സുരക്ഷാ കൗൺസിൽ കെട്ടിടത്തിന് നേരെയും ഇസ്രായേൽ ബോംബുകൾ വർഷിച്ചു. അമേരിക്കൻ മിസൈലുകൾ ഇറാന്റെ പ്രതിരോധ കവചങ്ങളെ തകർത്തെറിഞ്ഞതോടെ രാജ്യം വലിയൊരു തകർച്ചയുടെ വക്കിലാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: iranusa
Share
Tweet
SendShare

Latest stories from this section

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

Latest News

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘11-ാം വയസ്സിൽ തുടങ്ങിയ അസഹ്യമായ വേദന; രോഗം തിരിച്ചറിഞ്ഞത് 29-ൽ!’; എൻഡോമെട്രിയോസിസ് ചെറുതല്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies