Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എണ്ണവില കുതിക്കുന്നു, ഭയപ്പെടേണ്ടെന്ന് ഇന്ത്യ, 50 ദിവസത്തെ സ്റ്റോക്ക് റെഡി!

by Brave India Desk
Mar 3, 2026, 11:07 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമ്പോഴും രാജ്യത്ത് ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന ഉറപ്പുമായി കേന്ദ്ര സർക്കാർ. യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) പൂർണ്ണമായും അടച്ചുപൂട്ടി. ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും അഗ്നിക്കിരയാക്കുമെന്ന ഇറാൻ്റെ ഭീഷണി ആഗോള തലത്തിൽ വൻ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ഇന്ത്യയുടെ പക്കൽ 50 ദിവസത്തേക്കുള്ള ഇന്ധന ശേഖരം സുരക്ഷിതമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 25 ദിവസത്തെ ക്രൂഡ് ഓയിലും 25 ദിവസത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുമാണ് രാജ്യത്തുള്ളത്. ഹ്രസ്വകാല വിതരണ തടസ്സങ്ങൾ മറികടക്കാൻ ഇത് മതിയെന്നും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം ഇൻഷുറൻസ് കമ്പനികൾ കപ്പലുകൾക്കുള്ള പരിരക്ഷ പിൻവലിച്ചത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് അടുത്തേക്ക് നീങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വിലയിൽ രണ്ട് ശതമാനത്തിലേറെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പെട്രോളിയം മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ, കഴിഞ്ഞ കുറച്ചു കാലങ്ങളായി എണ്ണ സമാഹരണത്തിൽ വൈവിധ്യം കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കാതെ മറ്റ് ബദൽ മാർഗ്ഗങ്ങളിലൂടെ എണ്ണ എത്തിക്കാൻ രാജ്യത്തിന് കഴിയുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണം യുദ്ധത്തെ കൂടുതൽ അപകടകരമായ തലത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ലെബനനിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാനും ആക്രമണം കടുപ്പിച്ചു. ഇതോടെ ഗൾഫ് മേഖലയിലൂടെയുള്ള കപ്പൽ യാത്ര അതീവ അപകടകരമായി മാറി. എന്നാൽ എൽപിജി, എൽഎൻജി എന്നിവയുടെ ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു

Tags: oil
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

Latest News

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies