ന്യൂയോർക്ക്: ഇന്ത്യയ്ക്കുള്ള പിന്തുണ ആവർത്തിച്ച് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഭീകരതയുടെ തിന്മകളിൽ നിന്നും ലോകം നേരിടുന്ന ഭീഷണികളെ ഓർമ്മപ്പെടുത്തുന്നതാണ് സംഭവമെന്ന് പറഞ്ഞു.
ഭീകരതയുടെ തിന്മകളിൽ നിന്ന് ലോകം നേരിടുന്ന നിരന്തര ഭീഷണിയുടെ ഓർമ്മപ്പെടുത്തലാണിത്. അക്രമത്തിനിരയായവർക്ക് വേണ്ടി പ്രാർഥിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് പ്രതികരിച്ച നിയമപാലകരോട് നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ച് യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച ട്രംപ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടാൻ ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും നൽകുമെന്ന് യു.എസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
Discussion about this post