കോഴിക്കോട്: തിരുവമ്പാടി സീറ്റ് മുസ്ലീം ലീഗിന് നല്‍കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗ് രംഗത്തെത്തി. താമരശേരി ബിഷപ്പുമായി ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ കൂടിക്കാഴ്ച നടത്തി.
സഭയുമായി പ്രശ്നങ്ങളില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മര്‍ പറഞ്ഞു. താമരശേരി രൂപതയുമായി നല്ല ബന്ധമാണുള്ളത്് സഭയ്ക്ക് തന്നോട് വിരോധമില്ലെന്നും ഉമ്മര്‍ പറഞ്ഞു. തിരുവമ്പാടി മുസ്ലീം ലീഗിന് വിട്ടു നല്‍കിയതിനെതിരെയാണ് ലീഗിന്റെ പ്രതിഷേധം.
2016ല്‍ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. ഇത്തവണ സീറ്റ് നല്‍കാമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്ക് നല്കിയ കത്ത് പുറത്തായിരുന്നു. മലയോര കര്‍ഷക സമിതിയെ കൂടെ കൂട്ടാന്‍ ഇടത് മുന്നണി ശ്രമിക്കുന്നതിനിടെയാണ് ലീഗിന്റെ നീക്കങ്ങള്‍.
Discussion about this post