തൃശൂർ; ഈ വർഷത്തെ തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ.പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ. രാജൻ, ആർ ബിന്ദു വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങളുടെ കാര്യത്തിൽ ധാരണയായത്.
പൂരത്തിന് ജാതി മത രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. 18 ലക്ഷത്തോളം പേർ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് കണക്കാക്കുന്നത്.61 ആംബുലൻസുകളാണ് പല സ്ഥലങ്ങളിലായി സജ്ജീകരിക്കുക
4000 പോലീസുകാരാണ് ഇക്കൊല്ലത്തെ പൂരത്തിന് സുരക്ഷയൊരുക്കുക.പരിചയസമ്പന്നരായ പോലീസുകാരെയായിരിക്കും വിന്യസിപ്പിക്കുക. ലഹരി പദാർത്ഥങ്ങളുടെ കടന്നുവരവ് കർശനമായി നിയന്ത്രിക്കും. കെഎസ്ആർടിസി അധികമായി 50ൽ പരം സർവീസുകൾ പൂരത്തിന് നടത്തും.ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂരം നടക്കുന്ന ദിവസം നിർത്തി വെക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും.ഇത്തവണ വിഐപി ഗ്യാലറി ഉണ്ടാകില്ല. ടൂറിസ്റ്റുകൾക്ക് മാത്രമായിരിക്കും ഗ്യാലറി സംവിധാനം.
Discussion about this post