പഹൽഗാമിലേറ്റ മുറവിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ചടുലമായ സൈനികനീക്കത്തെയും പാകിസ്താന് തക്കതായ മറുപടി നൽകാനുള്ള തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രകീർത്തിക്കുകയാണ് രാജ്യം. ഇതിനിടെയും ചിലർ രാജ്യസ്‌നേഹത്തിൽ വെള്ളം ചേർത്ത് മറ്റ് അജണ്ടകൾ പ്രചരിപ്പിക്കുകയാണ്. ഇതിനെ തുറന്നുകാണിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് വിമർശനം.
ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും..പക്ഷെ എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും,തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന..സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ..യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ..ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ്
Discussion about this post