പരിധികൾ ലംഘിച്ച് പാകിസ്താൻ. ജമ്മുകശ്മീരിലെ രജൗരിയിൽ ചാവേർ ആക്രമണം നടന്നെന്ന് വ്യാജപ്രചരണം. വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സംഭവം നിഷേധിച്ച് സൈന്യം രംഗത്തെത്തി. സൈനിക ബ്രിഗേഡിന് സമീപമാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു വ്യാജപ്രചരണം .ജമ്മുകശ്മീരിലും പഞ്ചാബിലും ചാവേർ ആക്രമണണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രാജ്യത്തിന്റെ ആത്മവീര്യം തകർക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങൾ.
ജമ്മു കശ്മീരിലെ ജയിലുകളിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചു. ശ്രീനഗർ സെൻട്രൽ ജയിൽ, ജമ്മുവിലെ കോട് ബൽവാൾ ജയിൽ തുടങ്ങിയവടങ്ങളിൽ ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തു. അമ്പതോളം ഡ്രോണുകളാണ് തകർത്തത്. പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണം എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ് ചെറുത്തത്
Discussion about this post