ശ്രീനഗർ: മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഭീകരരെ വച്ച് മേൽക്കെ നേടാനുള്ള ശ്രമങ്ങളുമായി പാകിസ്താൻ. ജമ്മുവിലെ സാംബ ലക്ഷ്യം വച്ച് ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചെങ്കിലും അതിർത്തി സുരക്ഷാസേന ഇവരെ വധിക്കുകയായിരുന്നു. ഏഴ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. 12 ഓളം പേർ സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് വിവരം, ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു.
അതേസമയം, ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ അടിമുടി പാകിസ്ഥാൻ വിറച്ചിരിക്കുകയാണ്. പാകിസ്താനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയതായുള്ള വിവരങ്ങളും പുറത്ത് വന്നു. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന് വിവരവും പുറത്തുവന്നിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ നൂതന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു പാകിസ്താൻ തയാറാക്കിയിരുന്നത്. പക്ഷേ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തൊടുത്ത മിസൈലുകളും ഹാമ്മർ ബോംബുകളും ഡ്രോണുകളും ഈ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നു ലക്ഷ്യം കണ്ടു.ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യം വച്ചെത്തിയ മിസൈലുകളും ഡ്രോണുകളെല്ലാം നിലം തൊടാതെ തകർന്നു തരിപ്പണമായ കാഴ്ചയാണ് ഉള്ളത്. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവച്ചിട്ടു. എഫ് 16, എഫ് 17 വിമാനങ്ങളാണ് സൈന്യം തകർത്തത്. ജയ്‌സാൽമേർ, അഖ്‌നൂർ, പത്താൻ കേട്ട് എന്നിവിടങ്ങളിലാണ് വിമാനങ്ങൾ വെടിവച്ചിട്ടത്.
Discussion about this post