വയനാട് : മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വീട്ടുവാടക മുടങ്ങിയതായി പരാതി. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നശിച്ചവർക്ക് താൽക്കാലിക താമസത്തിന് ആയാണ് സംസ്ഥാന സർക്കാർ വീട്ടുവാടക നൽകിയിരുന്നത്. എല്ലാമാസവും ആറാം തീയതിക്ക് മുൻപായിട്ടായിരുന്നു വാടക നൽകി വന്നിരുന്നത്.
ഈ മാസം ആറാം തീയതിക്ക് മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നൽകിയിട്ടില്ല എന്നാണ് ദുരിതബാധിതർ പരാതി പറയുന്നത്. ഇതോടെ വാടക വീടുകളിൽ കഴിയുന്ന 547 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ദുരന്തബാധിതർക്കുള്ള വാടക നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
വയനാട് ദുരന്തബാധിതർക്കുള്ള വീട്ടുവാടക നൽകുന്ന സിഎംഡിആര്‍എഫ് അക്കൗണ്ടിൽ എട്ടു ലക്ഷം രൂപ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് വരുംദിവസങ്ങളിൽ പ്രതിസന്ധിക്ക് കാരണമായേക്കുമെന്നും സൂചനയുണ്ട്. ഇത് കൂടാതെ വയനാട് ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇനിയും പുറത്തിറക്കാത്തതും ദുരന്തബാധിതർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Discussion about this post