Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

by Brave India Desk
May 16, 2025, 05:52 pm IST
in India, Auto
Share on Facebook
Tweet
WhatsAppTelegram

കൊച്ചി; കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി9, പ്രീമിയം ഇലക്ട്രിക് എസ്‌യുവി ഇവി6 എന്നീ മോഡലുകള്‍ കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ഇഞ്ചിയോണ്‍ കിയ സെയില്‍സ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമന്‍, സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് റെജി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി.

Stories you may like

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

6 സീറ്റര്‍ ലേ ഔട്ടിലാണ് ഫ്ളാഗ്ഷിപ്പ് മോഡലായ ഇവി9 എത്തുന്നത്. കുത്തനെയുള്ള എല്‍ഇഡി ലൈറ്റുകളും ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ രൂപത്തിലുള്ള ഡിആര്‍എല്ലുകളും ഡിജിറ്റല്‍ പാറ്റേണ്‍ ലൈറ്റിംഗ് ഗ്രില്ലുമാണ് കിയ ഇവി9ന് നല്‍കിയിരിക്കുന്നത്. കുത്തനെയുള്ള എല്‍ഇഡി ടെയില്‍ ലാംപുകളും സ്പോയ്ലറുമാണ് പിന്നില്‍. ഒപ്പം ഡ്യുവല്‍ ടോണ്‍ ബംപറും സ്‌കിഡ് പ്ലേറ്റുമുണ്ട്. വാഹനത്തിന്റെ നീളം 5,015 എംഎം, വീതി 1,980എംഎം, ഉയരം 1,780എംഎം എന്നിങ്ങനെയാണ്. 3,100എംഎം ആണ് വീല്‍ബേസ്.ഉള്ളില്‍ ഡ്യുവല്‍ സ്‌ക്രീന്‍ ഡിസ്പ്ലേയും 12.3 ഇഞ്ച് ടച്ച്സ്‌ക്രീനും അതേ വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്.

രണ്ടാം നിരയില്‍ കൂടുതല്‍ സൗകര്യപ്രദമായ ക്യാപ്റ്റന്‍സീറ്റുകള്‍. ഇലക്ട്രിക്ക് അഡ്ജസ്റ്റ്മെന്റ്, മസാജ് ഫങ്ഷന്‍, അഡ്ജസ്റ്റബിള്‍ ലെഗ് സപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ക്യാപ്റ്റന്‍ സീറ്റിലുണ്ട്. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഇലക്ട്രോണിക് സണ്‍റൂഫ്, ഹെഡ് അപ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍, വെഹിക്കിള്‍ ടു ലോഡ് ഫങ്ഷന്‍, 14 സ്പീക്കര്‍ മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ കീ, ഒടിഎ അപ്ഡേറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.സുരക്ഷയുടെ കാര്യത്തിലും ഇവി9 ഒട്ടും പിന്നിലല്ല. പത്ത് എയര്‍ ബാഗുകള്‍, ഇഎസ്സി, എച്ച്ഡിസി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, മുന്നിലും പിന്നിലും വശങ്ങളിലും പാര്‍ക്കിങ് സെന്‍സറുകള്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, ലൈന്‍ കീപ്പ് അസിസ്റ്റ് എന്നിങ്ങനെയുള്ള അഡാസ് ലെവല്‍ 2 ഫീച്ചറുകളും സുരക്ഷക്കായി നല്‍കിയിട്ടുണ്ട്.

ഇവി9, ഇവി6 മോഡലുകളിലൂടെ കിയ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി കൂടുതല്‍ മികച്ചതാക്കുകയും, സമാനതകളില്ലാത്ത സുഖസൗകര്യങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യ, ഉപഭോക്ത കേന്ദ്രീകൃതമായ രൂപകല്‍പ്പന തുടങ്ങിയവ സമന്വയിപ്പിച്ച് ഒരു പുതിയ യാത്ര അനുഭവം തന്നെയാണ് വാഗ്ദാനം ചെയ്യുന്നതെന്നും ചടങ്ങില്‍ നയീം ഷാഹുല്‍ പറഞ്ഞു.

99.8kWh ബാറ്ററി പാക്കാണ് ഇന്ത്യന്‍ ഇവി9ന് കിയ നല്‍കിയിട്ടുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്. രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍ 384എച്ച്പി കരുത്തും പരമാവധി 700 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100കീമി വേഗതയിലേക്ക് 5.3 സെക്കന്‍ഡില്‍ ഇവി9 കുതിക്കും. റേഞ്ച് 561കീമി(ARAI). 350kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10-80 ശതമാനം ചാര്‍ജിങിന് 24 മിനുറ്റ് മതി. 1.30 കോടി രൂപയാണ് കിയ ഇവി9-ന്റെ എക്‌സ്‌ഷോറൂം വില.

പുതിയ രൂപഭാവങ്ങളും ഒട്ടനവധി ഫീച്ചറുകളുമായാണ് പുതിയ ഇവി6-ന്റെ വരവ്. അധിക ഫീച്ചറുകള്‍, പുതിയ ഡാഷ്‌ബോര്‍ഡ് ലേഔട്ട് തുടങ്ങിയവയ്ക്കു പുറമേ യന്ത്രഭാഗങ്ങളിലും നിരവധി പുതുക്കലുകളാണ് കിയ ഇവി6 ഫെയ്‌സ്ലിഫ്റ്റിലുള്ളത്. 84kWh അധിക ബാറ്ററി പാക്കാണ് (മുന്‍പ് 77.4 kWh ബാറ്ററിയാണ്) പുതിയ ഇവി6ല്‍ നല്‍കിയിരിക്കുന്നത്, പുതിയ റേഞ്ച് 650കീമി ആയി മാറിയിരിക്കുന്നു. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് മോഡല്‍ 325 എച്ച്പി കരുത്തും പരമാവധി 605എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 350kW ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂജ്യത്തില്‍ നിന്നും 80% ചാര്‍ജിലെത്താന്‍ വെറും 18 മിനുറ്റ് മതി. 65.90 ലക്ഷം രൂപയാണ് പുതിയ കിയ ഇവി6-ന്റെ എക്‌സ്‌ഷോറൂം വില.

*

Tags: EVKiya
Share
Tweet
SendShare

Latest stories from this section

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies