ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമായി . സമ്മേളനത്തിന് വി.എസ് അച്യുതാനന്ദന് പതാക ഉയര്‍ത്തി .ചടങ്ങില്‍ വികാരാധീനനായാണ് വി.എസ് പങ്കെടുത്തത് .സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ദീപശിഖ തെളിയിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എം. വി ശ്രേയാംസ് കുമാര്‍ എംഎല്‍എയും പങ്കെടുത്തു.ജെഡിയും നേതാവ് പങ്കെടുക്കുന്നത് പ്രത്യേക ക്ഷണിതാവായാണ്.
സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പിണറായി വിജയന് അവതരിപ്പിക്കും. പൊളിറ്റ് ബ്യൂറൊ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, എ.കെ. പത്മനാഭന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗത സംഘം ജനറല്‍ സെക്രട്ടറി ജി. സുധാകരന് എംഎല്‍എ സ്വാഗതം പറയും.
സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോര്ട്ടിന്മേലുള്ള പൊതുചര്‍ച്ചയും, മറുപടിയും, കമ്മിറ്റി തെരഞ്ഞടുപ്പും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. സമാപന സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറൊ അംഗങ്ങളടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
ഇന്നലെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ നേര്‍ക്കു നേര് ഏറ്റുമുട്ടി വലിയ പ്രശ്നം സൃഷ്ടിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിക്കുന്നത് .
Discussion about this post