ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം മെയ് 17 വരെയുള്ള ഭണ്ഡാരവരവിന്റെ കണക്കുകൾ പുറത്ത്. 6.98 കോടിരൂപയാണ് വരവ്. ധനലക്ഷ്മി ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇതിന് പുറമെ 505.200 ഗ്രാം സ്വർണവും ലഭിച്ചു. 15.245 കിലോഗ്രാം വെള്ളിയും ലഭിച്ചു. പിൻവലിച്ച 2,000 രൂപയുടെ 49 നോട്ടുകളും ആയിരം രൂപയുടെ 26 ഉം 500 ന്റെ 93 നോട്ടും ലഭിച്ചു.
കിഴക്കേ നട എസ്ബിഐ ഇ ഭണ്ഡാരം വഴി 30,1788 രൂപയും കിഴക്കേ നട പ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 15014 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 72,587 രൂപയും ഐസിഎസിഐ ഇ ഭണ്ഡാരം വഴി 16,203 രൂപയും ലഭിച്ചു.
Discussion about this post