പട്ന : ബിഹാറില്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി ഇന്നു നിയമസഭയില്‍ വിശ്വാസ വോട്ടു തേടും.രാവിലെ പത്തു മണിയോടെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ ശേഷമാവും വോട്ടെടുപ്പ്. നിയമസഭാകക്ഷി യോഗത്തിനു ശേഷം ഇന്നലെ രാത്രിയോടെ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദിയും മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ചു .
ഇതിനിടെ, എട്ട് ജെഡിയു എംഎല്‍എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഇന്നലെ വിലക്കിയിരുന്നു . ആഘാതമായി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് എട്ടു ജെഡിയു എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. എന്നാല്‍ ഇവരില്‍ നാലു പേരെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജെഡിയു നല്കിയ അപ്പീലില്‍ കേസ് നടക്കുകയാണ്. വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് നടക്കുന്നതിനാല്‍ ബാക്കിയുള്ള നാലു പേര്‍ക്കും വോട്ടവകാശം ലഭിക്കില്ല. എട്ട് എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനു മുന്‍പ് ജെഡിയുവിന് 119 എംഎല്‍എമാരുണ്ടായിരുന്നു.ബിഹാര്‍ നിയമസഭയില്‍ ആകെ 243 അംഗങ്ങളാണുള്ളത് . 233 പേരാണ് നിലവിലുള്ള അംഗസംഖ്യ .177 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്
അതേസമയം ബിജെപി പിന്തുണ ഉറപ്പായതോടെ ഭൂരിപക്ഷം തികയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് മുഖ്യമന്ത്രി അനുകൂലികള്‍. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികളില്‍ നിന്നെല്ലാം പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണവര്‍. എന്നാല്‍ ജെഡിയു എംഎല്‍എമാരെ വശത്താക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്നും ബിജെപിയില്‍ നിന്നുള്ള ചില എംഎല്‍എമാരും തങ്ങളെ പിന്തുണയ്ക്കുമെന്നും നിതീഷ് വിഭാഗം അവകാശപ്പെടുന്നു.
Discussion about this post