ശ്രീനഗര്‍: പാക്ക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈന്യത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ പാക്ക് അധീന കശ്മീരിലെ ചില ഭാഗങ്ങളില്‍ ഇന്ത്യന്‍ സൈന്യം കണ്ടതായിട്ടാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സൈന്യം ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ്. നിയന്ത്രണരേഖയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സാന്നിധ്യം നിരീക്ഷിച്ച് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ക്ക് സൈന്യം വിവരം നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, നിയന്ത്രണരേഖയില്‍ ചില അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനായിട്ടാണ് ചൈനീസ് സൈന്യം എത്തിയതെന്നാണ് ഇതുസംബന്ധിച്ച് പാക്കിസ്ഥാന്‍ സൈന്യം നല്‍കുന്ന വിശദീകരണമെന്നും റിപ്പോര്‍ട്ടുണ്ട്.
ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ സംരക്ഷണത്തിനായി പാക്കിസ്ഥാന്‍ ചൈനീസ് സേനയെ നിയോഗിച്ചേക്കുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരം ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 11 സൈനികര്‍ നിയന്ത്രണ രേഖ ലംഘിച്ച് ആറു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു ലഡാക്കിലെത്തിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post