ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാവിരുദ്ധ നിലപാടുകൾ ശക്തമായി വെളിപ്പെടുത്തിയ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി ദുബായിലെ കേരള കമ്മ്യൂണിറ്റി. സമൂഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണ് മലയാളി പ്രവാസികൾക്കെതിരെ ഉയരുന്നത്. മെയ് 27നാണ് ദുബായിൽ വച്ച് പ്രസ്തുത ചടങ്ങ് നടന്നത്.
മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയ ഷാഹിദ് അഫ്രീദി പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യത്തെ കഴിവുകെട്ടവർ എന്ന് വിളിച്ചത് വലിയ രീതിയിൽ വാർത്തയായിരുന്നു. ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുന്ന പ്രയോഗങ്ങൾ ആയിരുന്നു ഷാഹിദ് അഫ്രീദി തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയിരുന്നത്. ഈ സംഭവവികാസങ്ങൾക്ക് ശേഷവും ഒരു വിദേശ രാജ്യത്ത് വെച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി സമൂഹം ഷാഹിദ് അഫ്രീദിക്ക് വലിയ രീതിയിലുള്ള ആദരവും വരവേൽപ്പും നൽകുന്നതാണ് പുറത്തു വന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നത്.
കേരളത്തിനെതിരെയും ദുബായിലെ മലയാളി പ്രവാസി കൂട്ടായ്മക്കെതിരെയും അതിശക്തമായ വിമർശനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയ മലയാളി സമൂഹം ഇന്ത്യയ്ക്ക് മൊത്തത്തിൽ അപമാനം ആണെന്നാണ് ജനങ്ങൾ പ്രതികരിക്കുന്നത്. സ്വന്തം രാജ്യത്തിനോട് ഒരു നന്ദിയും കൂറും ഇല്ലാത്തവരാണ് കേരളത്തിൽ നിന്നുള്ള ഈ പ്രവാസികൾ എന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
Discussion about this post