ന്യൂഡൽഹി : 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 8 കോവിഡ് മരണങ്ങൾ നടന്നതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ ഈ വർഷത്തെ ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉള്ളതും കേരളത്തിലാണ്. 24 മണിക്കൂറിനിടെ കേരളത്തിൽ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265 പേരും കർണാടകയിൽ 234 പേരുമാണ് നിലവിൽ കോവിഡ് ബാധിതരായി ഉള്ളത്. 2025 ജനുവരി ആദ്യം മുതൽ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ഏഴ് പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിച്ചത്.
2025 ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ ഏഴ് പേരും കേരളത്തിൽ അഞ്ച് പേരും ഡൽഹിയിൽ രണ്ടുപേരും കൊവിഡ് ബാധിച്ച് മരിച്ചു. കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post