മലപ്പുറം : നിലമ്പൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിൽ പങ്കെടുക്കാതെ പാണക്കാട് കുടുംബവും മുതിർന്ന കോൺഗ്രസ് നേതാക്കളും. മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തില്ല. അൻവർ വിഷയത്തിൽ വി ഡി സതീശനുമായുള്ള എതിർപ്പാണ് പ്രമുഖ നേതാക്കൾ തിരഞ്ഞെടുപ്പ് യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാണക്കാട് സാദിഖലി തങ്ങൾ ഹജ്ജ് കർമ്മത്തിനായി വിദേശത്തായതിനാൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെയായിരുന്നു പകരം പരിപാടിയിലേക്ക് എത്താൻ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അദ്ദേഹം ജില്ലയിൽ ഉണ്ടായിട്ട് പോലും കൺവെൻഷനിൽ നിന്ന് വിട്ടു നിന്നു. അടുത്തകാലത്ത് ഒന്നും തന്നെ യുഡിഎഫിന്റെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പാണക്കാട് കുടുംബത്തിൽ നിന്നുമുള്ള ആരും പങ്കെടുക്കാതിരുന്നിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
തന്റെ സ്വന്തം മണ്ഡലത്തിലെ പരിപാടി മൂലമാണ് നിലമ്പൂരിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കെ സുധാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
Discussion about this post