ബ്രസ്സൽസ് : പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി ബെൽജിയം സന്ദർശനത്തിലുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്താൻ ഭീകരാക്രമണങ്ങൾക്കുള്ള പ്രകോപനം നൽകിയാൽ ഇന്ത്യ ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭീകരത എത്ര ആഴത്തിൽ ഒളിച്ചാലും കണ്ടെത്തി ഇല്ലാതാക്കുമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
പാകിസ്താൻ ആയിരക്കണക്കിന് തീവ്രവാദികളെയാണ് പരസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യയുടെ നേർക്ക് അഴിച്ചുവിടുകയും ചെയ്യുന്നത്. ഇന്ത്യ ഇനി ഒരിക്കലും സഹനശക്തി കാണിക്കില്ല. പഹൽഗാം ഭീകരാക്രമണം പോലെയുള്ള ക്രൂരമായ പ്രവൃത്തികൾ ഇനി ഉണ്ടായാൽ
ഭീകരർ പാകിസ്താന്റെ എത്ര ആഴങ്ങളിൽ പോയി ഒളിച്ചാലും ഇന്ത്യ അത്രയും ആഴത്തിൽ ഇറങ്ങിച്ചെന്ന് അവരെ ഇല്ലാതാക്കും.
ഇന്ത്യയുടെ പ്രതികാരം തീവ്രവാദത്തിനും തീവ്രവാദ ഗ്രൂപ്പുകൾക്കും എതിരാണ് എന്നും ബെൽജിയത്തിൽ വച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സംഘർഷത്തിന്റെ മൂലകാരണങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. രാഷ്ട്രനയത്തിന്റെ ഉപകരണമായി ഭീകരതയെ ഉപയോഗിക്കുന്നതിൽ മുഴുകിയിരിക്കുന്ന രാജ്യമാണ് പാകിസ്താൻ. പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എന്നും ജയശങ്കർ വ്യക്തമാക്കി.
Discussion about this post