കാനഡയിൽ വൻ മയക്കുമരുന്നുവേട്ട. 479 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. ഏകദേശം 409 കോടി രൂപ വിലമതിക്കുന്നതാണ് ഈ മയക്കുമരുന്ന്. പ്രൊജക്ട് പെലിക്കൺ’ എന്നുപേരിട്ട ഓപ്പറേഷനിലൂടെയാണ് പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഏഴ് ഇന്ത്യൻ വംശജരുമുണ്ട്. ഇവർക്ക് ഖാലിസ്ഥാൻ ബന്ധമുണ്ടെന്നും സംശയമുണ്ട്.
മയക്കുമരുന്നുവഴി ലഭിക്കുന്ന പണം ഇന്ത്യാ-വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിലെ സുപ്രധാനകണ്ടെത്തൽ. പ്രതിഷേധങ്ങളും ആയുധങ്ങൾക്കുള്ള ധനസമാഹരണമുൾപ്പെടെ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നതായണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇതിനെല്ലാം ഐഎസ്‌ഐയുടെ പിന്തുണയും അകമഴിഞ്ഞ സഹായവും ഉണ്ടെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പ്രോജക്ട് പെലിക്കണിന്റെ ഭാഗമായുള്ള അന്വേഷണത്തിന് ഏജന്‍സികള്‍ തുടക്കമിട്ടത്. യുഎസ്-കാനഡ ചരക്കുപാത കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നവംബറോടെ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വിവിധ ട്രക്ക് കമ്പനികളുടെ സ്റ്റോറേജ് കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
Discussion about this post