ഗാന്ധിനഗർ : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത് മെഡിക്കൽ കോളേജ് ഹോസ്റ്റലിനോട് ചേർന്ന്. തകർന്ന വിമാനത്തിന്റെ ഒരു ഭാഗം ഹോസ്റ്റൽ മെസ്സിന് മുകളിലാണ് വീണത്. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥികൾ ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്ത് ആയിരുന്നു വിമാനാപകടം ഉണ്ടായത്.
ബിജെ മെഡിക്കൽ കോളേജിലെ ഇന്റേൺ ഡോക്ടർമാരുടെ ഹോസ്റ്റലാണിത്. തകർന്ന വിമാനത്തിന്റെ ചക്രം ഉൾപ്പെടുന്ന ഒരു ഭാഗമാണ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ്സിനുള്ളിലേക്ക് വീണത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമായ എഐ 171 ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഉച്ചയ്ക്ക് 1.38 ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം 5 മിനിറ്റിനുള്ളിൽ തന്നെ തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും ഏഴ് പോർച്ചുഗീസ് പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നു.
Discussion about this post