ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൾക്ക് അതീതമായ ഹൃദയഭേദക സംഭവമാണ് നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “അഹമ്മദാബാദിലെ ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. വാക്കുകൾക്കതീതമായ ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ സമയത്ത്, എന്റെ ചിന്തകൾ അതിൽ ബാധിതരായ എല്ലാവരോടൊപ്പമുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മന്ത്രിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.” എന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ പങ്കുവെച്ചു.
പ്രധാനമന്ത്രി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡുവുമായി സംസാരിക്കുകയും അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തുവെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറിന് സമീപമാണ് 242 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787 വിമാനം തകർന്നുവീണത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോകുന്ന വിമാനമായിരുന്നു തകർന്നുവീണത്.
Discussion about this post