ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും കൊല്ലപ്പെട്ടു. ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആയിരുന്ന അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഈ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മെസ്സിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. നിരവധി വിദ്യാർത്ഥികൾ പരിക്കേറ്റ ചികിത്സയിലാണ്.
നാല് ബിരുദ വിദ്യാർത്ഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ആണ് മരിച്ചത്. ഏകദേശം 40 മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടസമയത്ത് മെഡിക്കൽ വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി വിമാനം കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തിൽ ഹോസ്റ്റൽ കെട്ടിടവും ചുറ്റുമുള്ള മരങ്ങളും അടക്കം കത്തി നശിച്ചു.
Discussion about this post