കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍.എസ്.എസിനെ ഭീകരസംഘടനയായ ഐ.എസിനോട് ഉപമിച്ച ഗുലാം നബി ആസാദിന്റെ സമനില തെറ്റിയിരിയ്ക്കുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ആര്‍.എസ്.എസിനെ കുറ്റം പറയുകയല്ല ഇസ്ലാമിന്റെ പേരില്‍ ഐ.എസ് നടത്തുന്ന ക്രൂരതകളില്‍ ആശങ്കപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദ് ഭ്രാന്താലയത്തിലാണെന്ന് പറയേണ്ടി വരും. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ആര്‍.എസ്.എസിനെ റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിച്ചിരുന്നു. ആര്‍.എസ്.എസ് പ്രാചരക് ആയിരുന്ന ആളാണ് ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്ത്രി. എന്നിരിക്കെ അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തണമെങ്കില്‍ ഒന്നുകില്‍ അദ്ദേഹത്തിന്റെ മനോനില തെറ്റി അല്ലെങ്കില്‍ ഹിന്ദുക്കളെ എതിര്‍ക്കുന്നവരെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണിത്- സുബ്രഹ്മണ്യന്‍ സ്വാമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേ സമയം ഗുലാം നബി ആസാദ് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ്. ആസാദ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു.
Discussion about this post